മിമിക്രി കോംപെറ്റീഷനിൽ അരുൺ മാഞ്ഞാലിയും സിദ്ദിഖും അവരുടെ ട്രേഡ് മാർക്ക് താരങ്ങളുടെ ശബ്ദവുമായാണ് എത്തുന്നത്. ആടിലെ വിനായകനെയും ബ്ലാക്കിലെ ലാലിലെനെയും പിഴവില്ലാത്ത വിധം അസാധ്യമായി അവതരിപ്പിച്ചു കൊണ്ട് അരുണും, അക്ഷയ് കുമാറിനെയും സണ്ണിവെയ്നിനെയും ശബ്ദത്തിലൂടെ പുനരാവിഷ്കരിച്ചുകൊണ്ട് സിദ്ദിഖും കോമഡി ഉത്സവത്തിന്റെ വേദി കീഴടക്കുന്നു.
സ്പെഷ്യൽ പെർഫോമൻസിൽ ഇത്തവണ മലയാളത്തിലെ പ്രഗത്ഭരായ നിരവധി ഗായകരുടെ ശബ്ദവുമായാണ് കലാകാരൻമാർ എത്തുന്നത്. ഗാന ഗന്ധർവ്വൻ യേശുദാസിൽ തുടങ്ങി എസ് ജാനകി, വൈക്കം വിജയലക്ഷ്മി, മധു ബാലകൃഷ്ണൻ, നജീം അർഷാദ്, നാദിർഷ തുടങ്ങിയ ഗായകരുടെ ശബ്ദം അതുപോലെ അനുകരിക്കുന്ന അത്ഭുത പ്രകടനം.പിന്നീട് വൈക്കം വിജയലക്ഷ്മിയുടെ പുത്തൻ പരീക്ഷണ ഗാനങ്ങൾ കൂടിയെത്തുന്നതോടെ ഗാനസദ്യ വിഭവസമൃദ്ധമാകുന്നു.
ചിരിയുടെ കെടാവിളക്കായി മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്ന കൊച്ചിൻ ഹനീഫയെന്ന അതുല്യ കലാകാരനെ ഓർമിച്ചുകൊണ്ട് കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് കോമഡി ഉത്സവം നൽകുന്ന ആദരം
മറ്റൊരു സ്പെഷ്യൽ പെർഫോമൻസിൽ കോമഡി ഉത്സവം ലോകത്തിനു സമ്മാനിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മിമിക്സ് ട്രൂപ്പിന്റെ കിടിലൻ പ്രകടനം.സ്പോട്ട് ഡബ്ബിങ്ങിൽ ഒരു പിടി സൂപ്പർ താരങ്ങൾക്ക് ശബ്ദം നൽകുന്ന കോമഡി ഉത്സവത്തിലെ പരിചിത താരങ്ങൾ..മുഴുവൻ എപ്പിസോഡ് കാണാം.
Recent comments