Comedy

Uppum mulakum episode – 526

By Shyjil kk

January 28, 2018

‘ഒരു പണിക്കും പോകാത്തവൻ’ എന്ന പേരിന് ഒരു  അവസാനം വരുത്താനുള്ള തീരുമാനത്തിലാണ് മുടിയൻ. അങ്കണവാടി ടീച്ചറായ ലെച്ചുവിന്റെ അഹങ്കാരം ഇനിയും സഹിക്കാൻ കഴിയില്ലെന്നുറപ്പിച്ചാണ്  മുടിയൻ ജോലി തേടിയിറങ്ങുന്നത്. അങ്ങനെ അനുയോജ്യമായ വല്ല ജോലികളും കിട്ടുമോയെന്നു നോക്കാനാണ് മുടിയൻ പത്രം പരിശോധിച്ചത്. പതിവിനു വിപരീതമായി മുടിയൻ പത്രം വായിക്കുന്നത് കണ്ട ബാലു അന്തം വിട്ടു.ഒടുവിൽ  മുടിയന്റെ ലക്ഷ്യം വെളിപ്പെടുത്തിയപ്പോൾ ബാലുവിനും സന്തോഷം.മക്കളെയെല്ലാവരെയും ജോലിക്ക് പറഞ്ഞു വിട്ട് വീട്ടിൽ വെറുതെയിരിക്കണമെന്നാണ് ബാലുവിന്റെ ഏറ്റവും വലിയ ആഗ്രഹം.

മുടിയനുള്ള ജോലികൾ തിരയുന്നതിനിടയിലാണ് പട്ടാളത്തിലേക്കുള്ള റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന വാർത്ത ബാലുവിന്റെ ശ്രദ്ധയിൽ പെട്ടത്. ഉയരക്കുറവ് കാരണം പട്ടാളക്കാരനാകാൻ കഴിയാതെ പോയതിന്റെ വിഷമം മുടിയനിലൂടെ തീർക്കാമെന്ന് അപ്പോൾ തന്നെ ബാലു തീരുമാനിച്ചുറപ്പിക്കുകയും ചെയ്തു. അടുക്കളയിൽ നിന്നും റൂമിലേക്കും തിരിച്ചും മാത്രം യാത്ര ചെയ്ത്  ശീലമുള്ള മുടിയൻ ഇത് കേട്ട് അമ്പരന്നു..അച്ഛന്റെ തമാശയായിരിക്കുമെന്നാണ് പാവം ആദ്യം കരുതിയത്.പക്ഷെ സംഗതി സീരിയസാണ്..മുടിയൻ ആകെ ടെന്ഷനിലും..മുഴുവൻ എപ്പിസോഡ് കാണാം.