Comedy

Uppum mulakum episode – 525

By Shyjil kk

January 27, 2018

നീലുവിന് പഴയപോലെ ഓടി നടക്കാൻ സാധിക്കാത്തതിനാൽ ലെച്ചുവിനാണ് അധിക ചുമതല.രാവിലെ കേശുവിനും ശിവയ്ക്കും ഭക്ഷണം കൊടുത്ത് മറ്റു വീട്ടു ജോലികളെല്ലാം തീർത്ത ശേഷമാണ് ലെച്ചുവിപ്പോൾ അങ്കണവാടിയിലേക്ക് പോകാറുള്ളൂ.മടിച്ചിയെന്നു പല തവണ വിളിക്കാറുണ്ടെങ്കിലും ലെച്ചു ഇപ്പോൾ കാണിക്കുന്ന ഉത്തരവാദിത്ത ബോധത്തിൽ എല്ലാവരും വളരെ സന്തുഷ്ടരാണ്.

ലെച്ചു മാത്രമല്ല, ബാലുവും ഏറെക്കുറെ മാറിയിരിക്കുന്നു. ഇപ്പോൾ പഴയതിനേക്കാൾ ഉത്സാഹത്തോടെ ജോലികൾ ചെയ്തു തീർക്കാനും പണം വാങ്ങാനുമെല്ലാം ശ്രദ്ധിക്കുന്നുണ്ട്. ഇനിയും മടി പിടിച്ചിരുന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ബാലുവിനും മനസ്സിലായി.അച്ഛന് കൂടുതൽ റിപ്പയറിങ് വർക്കുകൾ കിട്ടാനുള്ള ഒരു മാർക്കറ്റിങ് തന്ത്രവുമായാണ് മുടിയൻറെ വരവ്. കേട്ടപാതി ബാലുവിന് സംഗതി ഇഷ്ടമായി.സംഭവം നടപ്പിലാക്കുകയും ചെയ്തു.പക്ഷെ പിന്നീടാണ് പുതിയ തന്ത്രത്തിൽ ഒളിഞ്ഞിരിക്കുന്ന അമളി പാവം ബാലുവിന് മനസ്സിലായത്.മുഴുവൻ എപ്പിസോഡ് കാണാം..