നെയ്യാറ്റിൻകരയിൽ നിന്നും ബാലുവിന്റെ അച്ഛനും അമ്മയും വരുന്നതും കാത്തിരിക്കുകയാണ് എല്ലാവരും. അവർ എത്തിക്കഴിഞ്ഞാൽ പിന്നെ ബാലുവിന്റെ അടവുകളൊന്നും വിലപ്പോവില്ല എന്ന വിശ്വാസത്തിലാണ് പടവലം മാമിയും മാമനും.അതിനാൽ തന്നെ ബാലുവും നല്ല പേടിയിലാണ്..
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് അവരെത്തി.പക്ഷെ സ്വന്തം അമ്മയും അച്ഛനും എത്തിയപാടെ ബാലു എവിടെയോ ഒളിച്ചു..ഒടുവിൽ മാളത്തിനു പുറത്തു വന്നെങ്കിലും ബാലുവിന് സ്വന്തം അച്ഛനെയും അമ്മയെയും അഭിമുഖീകരിക്കാൻ വലിയ പ്രയാസം.പക്ഷെ ആരും തന്നെ നീലുവിന്റെ പ്രസവത്തെക്കുറിച്ച് ഒരു ചർച്ചയും നടത്തിയില്ല. അവസാനം ബാലുവിന് വരെ സംശയമായി..വന്നവരും നിന്നവരും എന്തുകൊണ്ട് തന്റെ കുഞ്ഞിനെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല എന്ന്..അങ്ങനെ ഒടുവിൽ എല്ലാവരും കൂടി വട്ട മേശ സമ്മേളനത്തിരുന്നു..ചർച്ചക്കാരിൽ പ്രധാനിയായ ബാലുവിന്റെ അച്ഛൻ തീരുമാനവും പറഞ്ഞു.മുഴുവൻ എപ്പിസോഡ് കാണാം..
Recent comments