Comedy

Comedy Utsavam episode – 100*

By Shyjil kk

January 25, 2018

മലയാളക്കരയ്ക്ക് ചിരിയുത്സവത്തിന്റെ  പുത്തൻ വിപ്ലവം സമ്മാനിച്ച കോമഡി ഉത്സവത്തിന്റെ 100ാം എപ്പിസോഡിന്റെ  കൊടിയേറ്റം…!  പ്രേക്ഷകരെ താരങ്ങളാക്കി കലയ്ക്ക് കരുത്തുപകർന്ന ചിരിപ്പൂരത്തിന്റെ 100 ാം അധ്യായം..അനുകരണപെരുമഴയുമായി, സകലകലാ വല്ലഭരായ ആയിരത്തിലധികം സർഗ്ഗ പ്രതിഭകൾ സമ്മേളിക്കുന്ന അവിസ്മരണീയമായ ഉത്സവരാവുകളിലേക്ക് സ്വാഗതം. നൂറു മേനിയുള്ള നൂറാം എപ്പിസോഡിനു  തിളക്കമേറ്റിക്കൊണ്ട് ഇന്ത്യൻ സിനിമാ ലോകത്തെ മലയാളികളുടെ അഭിമാനമായി മാറിയ സംവിധായക പ്രതിഭ സിദ്ദിഖ്.കൂട്ടിനു മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയ ലക്ഷ്മിയും നോബിയും. മലയാളികളുടെ ഇഷ്ട നായിക നൈലാ ഉഷയും സി ജെ റോയിയും ഫ്‌ളവേഴ്‌സിന്റെ അമരക്കാരൻ ശ്രീകണ്ഠൻ നായരും ചേരുന്നതോടെ 100ാം എപ്പിസോഡിന്റെ കലാശക്കൊട്ടിന് സാക്ഷ്യം വഹിക്കാനെത്തിയ വിശിഷ്ട വ്യക്തികളുടെ പട്ടിക പൂർത്തിയാകുന്നു.

ആട്ടം കലാ സമിതിയുടെ കിടിലൻ പ്രകടനവുമായി കൊടികയറുന്ന ഉത്സവത്തിൽ  പുത്തൻ നൃത്ത പരീക്ഷണങ്ങളുമായി ടീം ആരോസ് ഡാൻസ് കമ്പനി  എത്തുന്നു.  കണ്ണിമ വെട്ടാതെ  ശ്വാസമടക്കിപ്പിടിച്ചു കണ്ടു പോകുന്ന നൃത്ത -നാദ -ദൃശ്യ വിസ്മയം. മിമിക്രി കോംപെറ്റിഷനിൽ ഇത്തവണ ക്ഷണിക്കപ്പെട്ട കലാകാരന്മാരില്ല .പകരം 100 അദ്ധ്യായങ്ങളിലായി കോമഡി ഉത്സവത്തിന്റെ ജീവ നാഡിയായി മാറിയ പ്രിയ കാര്യക്കാരൻ ടിനി ടോമും,ഗിന്നസ് പക്രുവും ബിജു കുട്ടനും കലാഭവൻ പ്രജോദും മിമിക്രിയുമായെത്തുന്നു . പക്ഷെ ഇത്തവണയും സനൂപിനു മാറ്റമൊന്നുമില്ല.അസാധ്യ ടൈമിങ്ങിൽ ജഡ്ജസിനിട്ടു തന്നെ പണി കൊടുക്കുന്ന സനൂപും കൂടി ചേർന്നു   പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് അവിസ്മരണീയമായ ചിരി നിമിഷങ്ങൾ. ജഡ്ജസിനുള്ള പണി ഇനിയും അവസാനിച്ചിട്ടില്ല.സ്പോട്ട് ഡബ്ബിങ്ങിൽ കോമഡി  ഉത്സവത്തിന്റെ പ്രിയ ജഡ്ജസിന്റെ ശബ്ദങ്ങൾ അസാധ്യ മികവോടെ അനുകരിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ച. .പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥനകൾ മാനിച്ച് കോമഡി ഉത്സവം ഇനി മുതൽ തിങ്കൾ മുതൽ വെള്ളി വരെ എന്നും രാത്രീ 8.30 ന് !!

മുഴുവൻ എപ്പിസോഡ് കാണാം