ബാലുവിന്റെ കുട്ടിക്കളി മാറ്റാനുള്ള ദൃഡനിശ്ചയത്തിലാണ് നീലുവിന്റെ അച്ഛനും അമ്മയും.പക്ഷെ ബാലു നന്നാവുന്ന ലക്ഷണമില്ല..പുതിയ പണിയായുധങ്ങളുമായി ഉഴപ്പാതെ ജോലിയെടുക്കുമെന്ന് ബാലു പറയുന്നുണ്ടെങ്കിലും ആർക്കും വിശ്വാസമില്ല..നീലുവിന്റെ അച്ഛന്റെ കയ്യിലുള്ള ഡയറി കിട്ടിയാൽ പിന്നെ എല്ലാ പ്രശ്നവും തീരുമെന്നാണ് ബാലുവിന്റെ വാദം.ഡയറി കിട്ടിയാൽ പിന്നെ എല്ലാം കുറിച്ചു വെക്കാമല്ലോ.
സംഭവം ഇത്രയൊക്കെ ആയിട്ടും നെയ്യാറ്റിൻകരയിലെ ആരും വിവരമറിഞ്ഞിട്ടില്ല.അവരെ വിവരമറിയിക്കാനുള്ള ധൈര്യം ബാലുവിനില്ലാ എന്നതാണ് സത്യം.പടവലം മാമി പലതവണ വിളിച്ചു പറയാനൊരുങ്ങുന്നുണ്ടെങ്കിലും ബാലു വിലക്കും.പക്ഷെ ഒടുവിൽ മനസ്സില്ലാ മനസ്സോടെ സ്വന്തം അമ്മയെ വിളിക്കാൻ ബാലു തയ്യാറായി.വിളിച്ച പാടെ നീലുവിന്റെ ‘അമ്മ ബാലുവിന്റെ അമ്മയോട് കാര്യം പറഞ്ഞു. മുഴുവൻ എപ്പിസോഡ് കാണാം.
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Uppum Mulakum #1119
- August 21, 2020
Recent comments