ഐതിഹാസികമായ 100 ാം അധ്യായത്തിലേക്ക് കടക്കുന്ന കോമഡി ഉത്സവത്തിന്റെ ഇതുവരെയുള്ള ഉത്സവക്കാഴ്ചകളിലൂടെയൊരു യാത്ര.മലയാളി പ്രേക്ഷകർ അതുവരെ അനുഭവിച്ച ഹാസ്യ ദാരിദ്ര്യം പാടെ തുടച്ചു നീക്കി ജൈത്രയാത്ര തുടരുന്ന കോമഡി ഉത്സവം എങ്ങനെയാണ് മലയാളികൾക്ക് ഇത്രയും നാൾ ചിരിയുടെ പൂരമൊരുക്കിയതെന്നതിന്റെ സാക്ഷ്യപത്രം. കോമഡി ഉത്സവത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ കോർത്തിണക്കിക്കകൊണ്ടുള്ള കിടിലൻ ചിരിക്കാഴ്ചകൾ.കുഞ്ഞു മിടുക്കർ മുതൽ പ്രായമായവർ വരെ പ്രായ ഭേദമന്യേ തങ്ങളുടെ കലാവിരുതുമായി കോമഡി ഉത്സവത്തിന്റെ വേദിയെ ധന്യമാക്കിയതിന്റെ നേർസാക്ഷ്യം.
പുരുഷന്മാരുടെ മാത്രം കലയായി മുദ്രകുത്തപ്പെട്ടിരുന്ന മിമിക്രിയിൽ ലോകത്തിലാദ്യമായി പെൺകുട്ടികൾക്കും തിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കാനാകുമെന്ന് മലയാളികള്ക്ക് കാണിച്ചു കൊടുക്കാൻ കോമഡി ഉത്സവത്തിന്റെ വേദിക്കായി.ലോകത്തിലാദ്യമായി പെൺകുട്ടികൾ ചേർന്നുണ്ടാക്കിയ മിമിക്സ് ട്രൂപ്പിനു നാന്ദി കുറിക്കാനും കോമഡി ഉത്സവത്തിലൂടെ കഴിഞ്ഞു. കലാകാരികാരന്മാർക്കും കലാകാരികൾക്കും പുറമെ ഒരു കുടുംബം ഒന്നടങ്കം അനുകരണ കലയുമായി ഉത്സവവേദിയിലെത്തിയപ്പോൾ കോമഡി ഉത്സവം പോലും വിസ്മയിച്ചു നിന്നു.
വിസിലടിച്ചു കൊണ്ട് പാടുന്ന മൂക്കുകൊണ്ട് സംഗീതമുണ്ടാക്കുന്ന, ഇതുവരെ ആരും കാണാത്ത പ്രതിഭാ സ്പർശം സ്വന്തമായുള്ള നിരവധി കലാകാൻമാരെക്കൊണ്ട് കോമഡി ഉത്സവ വേദി നിരന്തരം തിളങ്ങുകയായിരിരുന്നു,അന്യം നിന്ന് പോകുകയായിരുന്ന കലകൾക്ക് കോമഡി ഉത്സവത്തിലൂടെ പുതു ജീവൻ നൽകിയപ്പോൾ, വൈദികർ പാട്ടും ഡാൻസുമായി വേദി കീഴടക്കിയപ്പോൾ, നവമാധ്യമങ്ങളിലൂടെ കോടിക്കണക്കിന് ആളുകളാണ് ആശ്ചര്യപൂർവ്വം അതെല്ലാം കണ്ടു നിന്നത്.വൈകല്യങ്ങളോട് പടപൊരുതി കലയുടെ കരുത്തുമായി ഉയരങ്ങൾ കീഴടക്കാനൊരുങ്ങുന്ന നിരവധി കലാകാരൻമാർ കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയപ്പോൾ അത് മിനിസ്ക്രീനിലെ തന്നെ പുത്തൻ ചരിത്രമായി മാറി.
ചിരിയുടെ, ചിന്തയുടെ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ച,ആരാരുമറിയപ്പെടാതെ പോയ അനേകം കലാകാരന്മാർക്ക് അവരർഹിക്കുന്ന അവസരങ്ങൾ നൽകിയ കോമഡി ഉത്സവത്തിന്റെ മികച്ച കാഴ്ചകളിലൂടെ..മുഴുവൻ എപ്പിസോഡ് കാണാം.
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Flowers Top Singer #524
- August 18, 2020
Recent comments