Comedy

Comedy Utsavam episode – 98

By Shyjil kk

January 20, 2018

മിമിക്രി കോംപെറ്റീഷനിൽ ടാക്സി ഡ്രൈവർമാരായ പ്രജീവനും സജീഷും എത്തുന്നത് ഒരുപിടി മികച്ച താരങ്ങളുടെ ശബ്ദവുമായാണ്., പ്രജീവൻഎന്ന കലാകാരൻ ലാലു അലക്സ്, റിസാ ഭാവ,ലാൽ എന്നിവരെ മികവോടെ അവതരിപ്പിക്കുമ്പോൾ പ്രകാശ് രാജ് സിദ്ദിഖ് ടി പി മാധവൻ എന്നിവരെ മനോഹരമായി അവതരിപ്പിച്ചു കൊണ്ട് സജീഷും വേദി കീഴടക്കുന്നു വൈറൽ വീഡിയോ വിഭാഗത്തിൽ കോഴിക്കോട് സ്വദേശി മുഹമ്മദ് സാലിഹ് എന്ന ഗായകന്റെ സംഗീത സാന്ദ്രമായ പ്രകടനം. പിന്നണി ഗാന ശാഖയിലെ കുലപതികളായ കിഷോർ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും കുമാർ സാനുവിന്റെയും ശൈലിയിൽ മനോഹരമായി ഗാനങ്ങളാലപിക്കുന്ന സാലിഹ് കോമഡി ഉത്സവത്തെ പഴയ കാലത്തിന്റെ ഓർമകളിലേക്ക് കൊണ്ടുപോകുന്നു

സ്പെഷ്യൽ പെർഫോമൻസിൽ ആനുകാരണ ലോകത്ത് പ്രതിഭകൊണ്ട് പേരെഴുതിയ ഗീതുവെന്ന കലാകാരിയുടെ കിടിലൻ മിമിക്രി ..മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്ക് ആരും പ്രതീക്ഷിക്കാത്ത ഡയലോഗുകൾ നൽകി ചിരിപ്പൂരമൊരുക്കിയാണ് ഗീതുവിന്റെ അത്ഭുത പ്രകടനം. സ്പോട്ട് ഡബ്ബിങ്ങിൽ 1983 എന്ന ചിത്രത്തിലെ അനൂപ് മേനോന് ശബ്ദം നൽകുന്ന അജേഷ്…അനൂപ് മേനോന്റെ ശബ്ദം ഇത്രയും പെർഫെക്ഷനോടെ അവതരിപ്പിക്കുന്ന മറ്റൊരു കലാകാരനില്ലെന്ന് നിസ്സംശയം പറയാൻ കഴിയുന്ന പ്രകടനം. കാസര്കോടു നിന്നും കലയുടെ കരുത്തുമായി കോമഡി ഉത്സവത്തിന്റെ വേദിയിലെത്തുന്ന അലിഭായ് എന്ന കലാകാരന്റെ മറ്റൊരു സ്പെഷ്യൽ പെർഫോമൻസ്..മുഴുവൻ എപ്പിസോഡ് കാണാം..