മിമിക്രി കോംപെറ്റീഷനിൽ തൃശ്ശൂർ സ്വദേശി നിഷാന്തിന്റെ വക മണിവർണൻ,മേഘനാഥൻ ,വിദ്യാധരൻ മാസ്റ്റർ എന്നിവരുടെ ശബ്ദങ്ങൾ .കോഴിക്കോട് ബാലുശ്ശേരി സ്വദേശി രഞ്ജു അവതരിപ്പിക്കുന്ന കൽപ്പന,ഗിന്നസ് പക്രു,കലാഭവൻ നാരായണൻകുട്ടി എന്നിവരുടെ ശബ്ദങ്ങളും ഒന്നിനൊന്ന് മികച്ചവ.
സ്പെഷ്യൽ പെർഫോമൻസിൽ പഞ്ചവാദ്യ മേളത്തിൽ ശക്തമായ വനിതാ സാന്നിധ്യമായി മാറുന്ന ഹോളിഫാമിലി എച് എസ് എസ് ചെമ്പുകാവിലെ ഒരു കൂട്ടം കലാകാരികൾ.പഞ്ചവാദ്യത്തിൽ ആൺകുട്ടികളെ വെല്ലുന്ന കലാമികവുമായി കോമഡി ഉത്സവത്തിന്റെ വേദി കീഴടക്കുന്ന ഈ കലാകാരിമാർ നൃത്തം ,സംഗീതം തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ചവരാണ്
കൊട്ടുവാദ്യമായ തബലയിൽ വിരലുകൾ കൊണ്ട് വിസമയം തീർക്കുന്ന ജോൺസൻ സാമുവൽ .ശാസ്ത്രീയമായി തബലയുടെ പാഠങ്ങൾ പഠിക്കാതെ, തന്റെ അച്ഛൻ മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുന്നത് കണ്ടു പഠിച്ച ജോൺസൻ എന്ന അത്ഭുത കലാകാരന്റെ ഉഗ്രൻ പ്രകടനം.
കോമഡി ഉത്സവത്തിന്റെ വേദിയിലെത്തണമെന്ന് അത്രമേൽ ആഗ്രഹിച്ച ശ്രീക്കുട്ടൻ എന്ന കലാകാരൻ കലാഭവൻ മണിയുടെ വ്യത്യസ്തമായ മൂന്നു ശബ്ദ വിന്യാസങ്ങൾ മികവുറ്റ രീതിയിൽ അവതരിപ്പിക്കുന്നു.
സ്പോട്ട് ഡബ്ബിങ്ങിൽ സുഭാഷ് പയ്യോളി എട്ടു വ്യതസ്ഥ താരങ്ങളുടെ വിവിധ ചിത്രങ്ങളിലെ ഡയലോഗുകൾക്ക് ജീവൻ നൽകുന്നു.മുഴുവൻ എപ്പിസോഡ് കാണാം.
Recent comments