40 വയസ്സ് കഴിഞ്ഞെങ്കിലും ഒരു പ്രസവത്തിനായി നീലു മാനസികമായി തയ്യാറെടുത്തു വരികയാണ്.പക്ഷെ നീലുവിന്റെ അമ്മയ്ക്ക് തീരെ താല്പര്യമില്ല.ഈ പ്രായത്തിലൊരു റിസ്ക് എടുക്കേണ്ട എന്നാണ് അമ്മയുടെ നിലപാട്.പക്ഷെ നീലുവിന് ബാലു പറയുന്നത് തന്നെയാണ് അവസാന വാക്ക്.
മുടിയൻ ഇപ്പോഴും 5 കുപ്പി വെള്ളത്തിന്റെ കണക്കുമായി നടക്കുകയാണ്.അമ്മയ്ക്ക് വേണ്ടി നിറച്ചുവെച്ച കുപ്പിയിൽ നിന്നും ലെച്ചു ഒന്നെടുത്തപ്പോൾ മുടിയൻ സഹിച്ചില്ല.പൊരിഞ്ഞ അടിയാണ് പിന്നീട്ട് നടന്നത്.
ഞായറാഴ്ചയാണെങ്കിലും ഇന്ന് അങ്കണവാടിയിൽ പ്രത്യേക പരിപാടിയുണ്ട്..ഗർഭിണികളുടെ സംശയ നിവാരണത്തിനായിനടത്തുന്ന പരിപാടിയിൽ നിരവധി ഡോക്ടർമാർ വരുന്നുണ്ട്..പരിപാടിയിൽ നിന്നും വീണു കിട്ടിയ പുതിയ ഒരറിവുമായാണ് ലെച്ചു തിരിച്ച് വീടെത്തിയത്.പക്ഷെ അത് പറഞ്ഞപ്പോഴേക്കും വീട്ടിൽ പിന്നെയും അടിയായി.ഇത്തവണ നീലുവും അമ്മയും തമ്മിലാണ് അടിയെന്നു മാത്രം..ഇതൊക്കെ കണ്ടും കെട്ടും നിൽക്കുന്ന മുടിയൻ ഒടുവിൽ പലതും മനസ്സിലാക്കി തുടങ്ങി..മുഴുവൻ എപ്പിസോഡ് കാണാം..
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Uppum Mulakum #1119
- August 21, 2020
Recent comments