മിമിക്രി കോംപെറ്റീഷനിൽ തൃശൂർ സ്വദേശി ദിലീഷ് കലാഭവൻ മണിയുടെ ഇതുവരെ ആരും അനുകരിക്കാത്ത ശബ്ദത്തിൽ തുടങ്ങി , താറാവ് ചെളിയിലിറങ്ങുന്ന ശബ്ദവും .അക്സോ ബ്ലേഡ് കൊണ്ട് പ്ലൈവുഡ് മുറിക്കുന്ന ശബ്ദവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നു. പയ്യന്നൂരിൽ നീന്നും എത്തിയ ബിപിൻ എന്ന ഷോർട് ഫിലിം ഡയറക്ടർ..വിജയ്,യുടെ വ്യത്യസ്തമായ 4 ശബ്ദങ്ങളും, നിവിൻ പോളി ഉദിത് നാരായണൻ, എന്നിവരുടെ ശബ്ദങ്ങളും അനുകരിക്കുന്നു.
സ്പെഷ്യൽ പെർഫോമൻസിൽ ഗോപുവെന്ന അതുല്യ പ്രതിഭ..ജീവിത പ്രാരാബ്ദങ്ങളിൽ പെട്ട് മിമിക്രിയോട് വിടപറയേണ്ടി വന്ന ഗോപു ഒടുവിൽ കോമഡി ഉത്സവത്തിലൂടെ വ്യത്യസ്തമായ അവതരണ ശൈലിയുമായി തന്റെ അനുകരണ പാടവത്തെ വീണ്ടും പൊടി തട്ടിയെടുക്കുന്നു. മിമിക്രിയിലേക്കുള്ള തിരിച്ചുവരവിൽ കൊത്തുപണിയും മിമിക്രിയും ഒരുമിച്ചു ചെയ്യുന്ന അത്ഭുത കാഴ്ച്ചയുമായാണ് ഗോപു അകിലാണം എത്തുന്നത് .കൊത്തു പണി ചെയ്യുന്നിടെ നിരവധി താരങ്ങളുടെ ശബ്ദങ്ങൾ അസാധ്യ മികവോടെ അനുകരിക്കുന്ന ഗോപു കോമഡി ഉത്സവത്തിൽ ഇതുവരെയില്ലാത്ത കാഴ്ചകൾ സമ്മാനിക്കുന്നു..സൂപ്പർ താരങ്ങളും രാഷ്ട്രീയ നേതാക്കളും കൊത്തുപണിയുമായ ബന്ധപ്പെട്ട ഡയലോഗുകളുമായെത്തുമ്പോൾ പ്രേക്ഷകർക്ക് ഇന്റെർവെല്ലില്ലാത്ത ചിരിക്കാഴ്ചകളാണ് സമ്മാനിക്കുന്നത്.
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം വിനയ് ഫോർട്ടാണ് കോമഡി ഉത്സവം അവതരിപ്പിക്കുന്നതെങ്കിൽ എങ്ങനെയുണ്ടാവും?? മിഥുനും ഗിന്നസ് പക്രുവുമെല്ലാം എങ്ങനെയാവും കൂർക്കം വലിക്കുക?ഇത്തരത്തിൽ വ്യത്യസ്തവും അതീവ രസകരവുമായ അനുകരണങ്ങളുമായാണ് രാജേഷ് കടവന്ത്രയെന്ന കലാകാരൻ വരുന്നത് ..ക്രിക്കറ്റ് ദൈവം സച്ചിന്റെയും ഡയറക്റ്റർ സിദ്ദിഖിന്റേയും ശബ്ദത്തിലെ സാമ്യത തെളിയിക്കുന്ന മിമിക്രിയടക്കം തികവുറ്റ നിരവധി പ്രകടങ്ങളുമായി രാജേഷ് വേദി കീഴടക്കുന്നു.
പ്രതിഭകൊണ്ട് വൈകല്യങ്ങളെ തോൽപ്പിച്ച ഫ്രാൻസിസ് എന്ന 52 കാരൻ തന്റെ നൃത്താവതരണത്തിലൂടെ ഏവരെയും അത്ഭുതപ്പെടുത്തുന്നു. പ്രായമോ വൈകല്യങ്ങളോ കലയ്ക്ക് തടസ്സമെല്ലെന്ന് തെളിയിക്കുന്ന ഫ്രാൻസിസ് ചേട്ടന്റെ ഡിസ്കോ ഡാൻസിനൊപ്പം ടിനി ടോമും ഷാജുവും ബിജുക്കുട്ടനും മിഥുനുമെല്ലാം ചേരുന്നു.
സ്പോട്ട് ഡബ്ബിങ്ങിൽ സജിൻ എന്ന കലാകാരൻ നിവിൻ പോളിയുടെ വ്യത്യസ്ത ചിത്രങ്ങൾക്ക് ശബ്ദം നൽകുന്നു.മുഴുവൻ എപ്പിസോഡ് കാണാം.
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Flowers Top Singer #524
- August 18, 2020
Recent comments