Comedy

Comedy Utsavam episode – 95

By Shyjil kk

January 15, 2018

മിമിക്രി കോംപെറ്റീഷനിൽ സതീഷിൻറെ വക വിനോദ് കോവൂർ ,സുരഭി, സലിം കുമാർ എന്നിവരുടെ തകർപ്പൻ ശബ്ദാനുകരണം. പ്രഭീഷ് എത്തുന്നതാകട്ടെ അലിയാർ,ലാൽ നെൽസൺ എന്നിവരുടെ ശബ്ദങ്ങളുമായി ചടുല നൃത്ത ചുവടുകളുമായി കലാവേദികളിൽ മാസ്മരിക പ്രകടനങ്ങൾ തീർക്കുന്ന നൃത്ത പ്രതിഭ അതുലിന്റെ സ്പെഷ്യൽ പെർഫോമൻസ്

അനുകരണ ലോകത്തെ ശക്തമായ പെൺ സാന്നിധ്യമായ നവമി ബിനോയ് ഇതുവരെ ആരും പരീക്ഷിക്കാത്ത ശബ്ദങ്ങളുമായി കോമഡി ഉത്സവത്തിന്റെ വേദി കീഴടക്കുന്നു.

നൃത്ത ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഡാസ്ക്ക് സ്റ്റാർസ് ആലപ്പുഴയെന്ന ഡാൻസ് ടീം.റിഥം ഡാൻസ് അക്കാദമിയെന്ന സഹോദര സ്ഥാപനം കൂടി രൂപീകരിച്ചുകൊണ്ട് നൃത്ത രംഗത്തു വിസ്മയം തീർക്കാനൊരുങ്ങുന്ന ഒരു കൂട്ടം പ്രതിഭകളുടെ നൃത്ത വിസ്മയം.സ്പോട്ട് ഡബ്ബിങ്ങിൽ ഇത്തവണ തികച്ചും വ്യത്യസ്തമായ ഡബ്ബിങ്ങിനാണ് ജമീസ് എത്തുന്നത്. കിംഗ് കോങ്ങ് എന്ന ചിത്രത്തിന്റെ സൗണ്ട് എഫക്ട് ഡബ്ബ് ചെയ്ത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ജമീസ്.മുഴുവൻ എപ്പിസോഡ് കാണാം