Comedy

ഉപ്പും മുളകും എപ്പിസോഡ് 517

By Shyjil kk

January 14, 2018

ഒടുവിൽ വളരെ കഷ്ടപ്പെട്ടിട്ടാണേലും നീലു തൻ്റെ അമ്മയോട് കാര്യം പറഞ്ഞു.കേട്ട പാതി ഞെട്ടിത്തരിച്ചു നിൽക്കാനേ പാവം പടവലം മമ്മിക്കും കഴിഞ്ഞുള്ളു.ഞെട്ടൽ മാറിയപ്പോൾ നീലുവിനെ കണക്കിന് ചീത്ത പറയാനും മറന്നില്ല സ്വന്തം അമ്മ..

ബാലുവിന് പക്ഷെ ഒരു കുലുക്കവുമില്ല..ചീത്ത പറയാൻ വരുന്ന നീലുവിൻറെ അമ്മയെ പലതും പറഞ്ഞു വശത്താക്കാൻ അസാധ്യ കഴിവുള്ളയാളാണ് ബാലു.ഇപ്പോൾ ഒരു കുഞ്ഞു വേണ്ടെന്ന് പറയാൻ പലതവണയൊരുങ്ങുന്നുണ്ട് നീലുവിൻറെ ‘അമ്മ.പക്ഷെ ഒരു ജീവനെ ഇല്ലാതാക്കുന്നത് പാപമല്ലേയെന്ന ബാലുവിന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതാവുന്നു.

വെറുതെ വെറുതെ ചീത്തകൾ കേട്ടു മടുത്ത മക്കളെല്ലാം കൂടി ഒരു തീരുമാനമെടുത്തു. ഇനി ഒരു കാരണവശാലും അടുക്കളയിലേക്കില്ല..ഭക്ഷണമെല്ലാം ഇങ്ങോട്ടു കൊണ്ടു വന്നു തന്നാൽ മതി.മക്കളുടെ വാശിക്ക് മുൻപിൽ നീലു തോറ്റുപോകുന്നുവെങ്കിലും ബാലു അവരെയെല്ലാം പറപ്പിക്കുന്നു.എന്തു ചെയ്യണമെന്ന് അമ്മയുമായി ചർച്ച ചെയ്തു നിൽക്കുന്ന സമയം നീലുവിന് ബാലുവിന്റെ അമ്മയുടെ ഫോൺ കാൾ..മുഴുവൻ എപ്പിസോഡ് കാണാം.