നീലു ആകെ വിഷമത്തിലാണ്..ഗർഭിണിയാണെന്ന് എങ്ങനെ എല്ലാവരോടും പറയും?? കേട്ടവരെല്ലാം പരിഹാസച്ചിരിയോടെയല്ലേ ഈ വാർത്ത സ്വീകരിക്കുകയുള്ളൂ ? പിന്നെ ഈ പ്രായത്തിലൊരു പ്രസവം!! അതിൻ്റെ ശാരീരിക പ്രയാസങ്ങൾ.പോരാത്തതിന് തീരെ സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തിൽ പുതിയൊരഥിതി കൂടി വരുന്നതിന്റെ ടെൻഷൻ.
അങ്ങനെ പലതും ആലോചിച്ചു വട്ടുപിടിച്ചിരിക്കുകയാണ് നീലു.നല്ല ക്ഷീണമുള്ളതിനാൽ ഇടയ്ക്കിടെ ഓഫീസിൽ നിന്നും ലീവ് എടുക്കേണ്ടി വരുന്നതിനാൽ ഈ മാസത്തെ ശമ്പളവും കുറവായിരിക്കും.പക്ഷെ ബാലു വളരെ സന്തോഷത്തിലാണ്..വാ കീറിയ ദൈവം ഭക്ഷണവും നൽകുമെന്നാണ് ബാലുവിന്റെ വാദം.ബാലു പലപ്പോഴായി നീലിമയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.തിരിച്ച് പുതിയ ഒരു കുഞ്ഞു കൂടി വന്നാലുള്ള പ്രയാസങ്ങളെക്കുറിച്ച് ബാലുവിനെ ബോധ്യപ്പെടുത്താൻ നീലിമയും തുനിയുന്നുണ്ട്.
പക്ഷെ എപ്പോഴക്കെ ഇരുവരും രഹസ്യമായി സംസാരിക്കാൻ തുടങ്ങിയോ അപ്പോഴേല്ലാം ആരെങ്കിലും ഓടിയെത്തും രഹസ്യമറിയാൻ.പാവം മുടിയനാണ് ഏറ്റവും കൂടുതൽ ചീത്ത കേട്ടത്..രസകരമായ മുഴുവൻ എപ്പിസോഡ് കാണാം.
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Uppum Mulakum #1119
- August 21, 2020
Recent comments