അങ്കണവാടിയിൽ തന്റെ രണ്ടാം അങ്കത്തിനൊരുങ്ങുകയാണ് ലെച്ചു ടീച്ചർ.ജോലി തിരിച്ചു കിട്ടിയപ്പോൾ തന്നെ ലെച്ചു ടീച്ചർക്ക് ചെറുതല്ലാത്ത അഹങ്കാരവും തുടങ്ങിയിരുന്നു. ഇനിയുള്ള ദിവസങ്ങളിലെ സ്ഥിതിയെന്താവുമെന്ന് കണ്ടു തന്നെയറിയണം!!!
നീലു ആകെ കൺഫ്യൂഷനിലാണ്..സർവ്വോപരി വലിയ ധർമസങ്കടത്തിലും..ഈ പ്രായത്തിലൊരു കുഞ്ഞു വേണ്ടെന്ന് എത്ര പറഞ്ഞിട്ടും ബാലു കേൾക്കുന്നില്ല..വീട്ടിൽ പുതിയ ഒരു അതിഥികൂടിയെത്തിയാൽ ഉണ്ടാവുന്ന ചിലവുകളെപ്പറ്റിയും കുടുംബത്തിന്റെ ഭാവിയെക്കുറിച്ചും വളരെ സീരിയസ്സായി ബാലുവിനോട് ചർച്ച ചെയ്യാനാണ് നീലിമയെത്തുന്നത്.പക്ഷെ ബാലുവിന് എല്ലാത്തിനും ഒരു മറുപടിയുണ്ട്.നല്ല രസകരമായ മറുപടികൾ !!
മുടിയൻ ഇപ്പോഴും കുപ്പിയിൽ വെള്ളം നിറച്ചുകൊണ്ടിരിക്കുകയാണ്.ഇത്രയും സ്നേഹ സമ്പന്നനായ മുടിയനെ പക്ഷെ നീലിമ മനസ്സിലാക്കിയില്ല..ഇങ്ങനെയൊക്കെയാണേലും ബാലു നീലിമയെ സ്നേഹിച്ച് കൊല്ലുകയാണ്.പക്ഷെ പെട്ടെന്നെങ്ങനെയാ ഇത്രമേൽ സ്നേഹം വന്നതെന്ന സംശയത്തിലാണ് മുടിയനും കൂട്ടരും.മുഴുവൻ എപ്പിസോഡ് കാണാം.
Recent comments