ഗർഭിണികൾക്ക് അങ്കണവാടിയിൽ നിന്നും പോഷകാഹാരങ്ങൾ നല്കുന്നുവെന്നറിഞ്ഞ ബാലു ഒടുവിൽ ആ തീരുമാനമെടുത്തു..എന്തു വിലകൊടുത്തും ലെച്ചുവിന് അങ്കണവാടിയിൽ ജോലി വാങ്ങിക്കൊടുക്കുക തന്നെ.പക്ഷെ ഒരിക്കൽ പുറത്താക്കിയ അതെ ജോലി എങ്ങനെ നേടിയെടുക്കും??ജില്ലാ വിദ്യാഭ്യാസ ഓഫീസർ നേരിട്ടിടപെട്ടാണ് ലെച്ചുവിനെ ജോലിയിൽ നിന്നും പുറത്താക്കിയത്.അതുകൊണ്ടു തന്നെ തിരിച്ചു കയറുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
അങ്ങനെ ബാലു രാഷ്ട്രീയക്കാരെ തേടിയിറങ്ങി.അവരുടെ സ്വാധീനമുപയോഗിച്ച് ലെച്ചുവിനെ ജോലിയിൽ തിരികെയെടുപ്പിക്കുകയാണ് ലക്ഷ്യം.കുറച്ചു പണം ചിലവാക്കേണ്ടിവന്നെങ്കിലും ഒടുവിൽ ലെച്ചുവിനെ അങ്കണവാടിയിൽ തിരിച്ചെടുക്കുക തന്നെ ചെയ്തു..എല്ലാത്തിനും കാരണം ബാലുവിന്റെ കുബുദ്ധി തന്നെ!!
വീട്ടിലാണെങ്കിൽ മുടിയനും കിട്ടിയിട്ടുണ്ട് നല്ലൊരു ജോലി..ക്ഷീണിതയായിരിക്കുന്ന നീലുവിനെ ദിവസവും 5 കുപ്പി വെള്ളം കുടിപ്പിക്കുകയാണ് പണി..മുടിയൻ ആത്മാർത്ഥമായി തന്നെ തന്റെ കർത്തവ്യം നിർവഹിക്കുന്നുണ്ടെങ്കിലും ഇതെല്ലം കണ്ടു നിൽക്കുന്ന നീലിമക്കു പോലും ചിരിയടക്കാനാവുന്നില്ല.മുഴുവൻ എപ്പിസോഡ് കാണാം.
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Uppum Mulakum #1119
- August 21, 2020
Recent comments