Comedy

ഉപ്പും മുളകും എപ്പിസോഡ് 513

By Shyjil kk

January 10, 2018

നീലുവിനിപ്പോൾ നല്ല സുഖമാണ്..ഭാരിച്ച ജോലികളൊന്നും ചെയ്യാനയക്കാതെ ബാലു എപ്പോഴും ചുറ്റിലുമുണ്ടാകും.പക്ഷെ എന്തിനാണ് നീലുവിനെ ഇങ്ങനെ സ്നേഹിക്കുന്നതെന്നു മാത്രം ആർക്കും മനസ്സിലാകുന്നില്ല..അങ്ങനെയിരിക്കുമ്പോഴാണ് സുരേന്ദ്രനും കണ്മണി മോളുമെത്തുന്നത്..

കണ്മണിയെ എടുത്തുയർത്താൻ ശ്രമിക്കുന്ന നീലുവിനടുത്തേക്ക് പാഞ്ഞു വരുന്ന ബാലു ..നീലുവിനെ മാറ്റി നിർത്തി കൺമണിയെ എടുത്തുയർത്തുന്നു..പക്ഷെ ആദ്യ ശ്രമത്തിൽ തന്നെ നടുവുളുക്കി നിലത്തു വീഴാനായിരുന്നു ബാലുവിന്റെ വിധി..ഇപ്പോ പാവം ഉഴിച്ചിലും എണ്ണ തേപ്പുമൊക്കെയായി നടക്കേണ്ട അവസ്ഥയാണ്.

നടുവുളുക്കിയെങ്കിലും നീലുവിനു വേണ്ടി കുറെ പലഹാരങ്ങൾ വാങ്ങിക്കൊണ്ടാണ് ബാലു വരുന്നത്..മധുര പലഹാരങ്ങളൊന്നും കഴിക്കാൻ താല്പര്യം തോന്നാത്ത നീലു അത് ബെഡ്‌റൂമിൽ എടുത്തുവെക്കുന്നു.അവസാനം ബാലുവിന്റെ നിർബന്ധത്തിൽ മധുരം കഴിക്കാനൊരുങ്ങുന്ന നീലു.പക്ഷെ രണ്ടുപേരുകൂടി ബെഡ്‌റൂമിൽ എത്തിയപ്പോൾ പലഹാരം മാത്രം കാണാനില്ല !!മുഴുവൻ എപ്പിസോഡ് കാണം.