Comedy

ഉപ്പും മുളകും എപ്പിസോഡ് 512

By Shyjil kk

January 10, 2018

നീലുവിൻറെ അച്ഛനും അമ്മയും എത്തിയിട്ടുണ്ട്..പല കടുത്ത തീരുമാനങ്ങളുമായാണ് ഇത്തവണ ഇരുവരും വന്നിരിക്കുന്നത്..ബാലുവിന് ഗൾഫിൽ ഒരു ജോലി റെഡിയാക്കിയിട്ടുണ്ട്..പണ്ടത്തെ പോലെ ഒരുപാട് പണം ചിലവാക്കേണ്ട കാര്യമൊന്നുമില്ല.ഫ്രീ വിസയാണ്..ബാലു പോയെ പറ്റുവെന്ന വാശിയിലാണ് നീലുവിന്റെ അമ്മയും അച്ഛനും.

ഒരു 5 വർഷം ഗൾഫിൽ പോയി ജോലി ചെയ്താൽ സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർഥ്യമാവുമെന്നു നീലുവും..പക്ഷെ ബാലുവിനു മാത്രം യാതൊരു കുലുക്കവുമില്ല.എന്തു വന്നാലും ഗള്ഫിലേക്കില്ലെന്നു തന്നെ!. നീലുവും മുടിയനും കൂടി ബാലുവിന്റെ ബയോഡാറ്റയടക്കം തയ്യാറാക്കി കഴിഞ്ഞു.ഇനി ഫോട്ടോ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.

വീട്ടുകാരുടെ ഉത്സാഹം കണ്ടപ്പോൾ ഒടുവിൽ ബാലു മനസ്സുമാറ്റി.സന്തോഷത്തോടെ സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുത്തു വന്നു.പിന്നീട് അമ്പലത്തിൽ പോയി ഒരുപാട് നേരം പ്രാർത്ഥിക്കുകയും ചെയ്തു.പക്ഷെ തിരിച്ചിറങ്ങിയ നേരത്താണ് അമ്പലത്തിനു എതിർ വശത്ത് ഒരു ആൾക്കൂട്ടം ബാലുവിന്റെ ശ്രദ്ധയിൽ പെടുന്നത്.ഇനി വല്ലാത്ത ട്വിസ്റ്റാണ്..ബാലുവിന്റെ ഗൾഫ് യാത്ര മുടങ്ങി..!!മുഴുവൻ എപ്പിസോഡ് കാണാം