Comedy

Comedy Utsavam episode -92

By Shyjil kk

January 08, 2018

മിമിക്രി കോംപെറ്റീഷനിൽ കലേഷിൻറെ വക ജനാർദ്ദനൻ,കാലകേയൻ ടി എസ് രാജു.. തല അജിത്തിന്റെയും ബാഹുബലിയുടെയും,ഹൈദർ മരക്കാരുടേയും ശബ്ദങ്ങളുമായി ബേസിൽ.

തന്റെ 4ാം വയസ്സിൽ തന്നെ സംഗീത ലോകത്തേക്ക് പിച്ച വെച്ച ദേവിക സുമേഷ് എന്ന അതുല്യ പ്രതിഭ, ദൈവം നൽകിയ സംഗീത വരവുമായി കോമഡി ഉത്സവത്തിന്റെ വേദിയെ ധന്യമാക്കുന്നു.. മൺമറഞ്ഞു പോകുന്ന കേരളത്തിലെ തനതു കലകളെ  പുതിയ കാലത്തിനു പരിചയപ്പെടുത്തുകയെന്ന വലിയ ലക്ഷ്യവുമായി ജനങ്ങൾക്കിടയിലേക്കിറങ്ങിയ ‘നാട്ടരങ്ങ്’ കലാ സമിതിയുടെ ഉഗ്രൻ പെർഫോമൻസ്. റിവേർസ് സ്പെല്ലിങ്ങിലൂടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ ജോ പൊറ്റാസ് സെക്കൻഡുകൾക്കുള്ളിൽ വാക്കുകളുടെ ഇംഗ്ലീഷ് സ്പെല്ലിങ് പിറകോട്ടു പറഞ്ഞുകൊണ്ടാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്.

സ്പോട്ട് ഡബ്ബിങ്ങിൽ പ്രശസ്ത ഗായകൻ ജി വേണുഗോപാലിന് സ്പോട്ട് സിങ്ങിങ് നടത്തുന്ന മിഥുൻ..മുഴുവൻ ഉത്സവക്കാഴ്ചകളും കാണാം