എന്നാലും എന്തിനായിരിക്കും അവർ ആരോടും പറയാതെ ഹോസ്പിറ്റൽ പോയത്?? അമ്മയും അച്ഛനും തങ്ങളിൽ നിന്നൊളിപ്പിക്കുന്ന രഹസ്യമറിയാനുള്ള ശ്രമത്തിലാണ് മുടിയനും ലെച്ചുവും കേശുവും ശിവയും..
കിഡ്നി സ്റ്റോണിനാണ് ഡോക്ടറെ കണ്ടതെന്ന് ബാലു പറയുന്നുണ്ടെങ്കിലും മക്കൾ അതൊന്നും വിശ്വസിക്കുന്നില്ല..എന്തോ ഒരു വലിയ രഹസ്യം അമ്മയും അച്ഛനും ഒളിപ്പിക്കുന്നുണ്ടെന്ന് വ്യക്തം..
അച്ഛൻ നല്ല സന്തോഷത്തിലാണ്..അമ്മയാകട്ടെ നല്ല വിഷമത്തിലും..ഇതിനുപിന്നിലെ കാരണം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് മക്കൾ .ഒടുവിൽ ലെച്ചുവിന് സംശയം.. ഇനി ആരുമറിയാതെ തന്റെ കല്യാണം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണോ അമ്മയും അച്ഛനും?? പക്ഷെ ഒരുപാട് പണച്ചിലവുള്ള കല്യാണക്കാര്യമോർത്ത് അച്ഛൻ സന്തോഷിച്ചു നടക്കില്ലെന്നതു തീർച്ച..അപ്പോൾ അതല്ല കാര്യം..
‘ഇനി മുടിയനെ വിദേശത്തു ജോലിക്കു പറഞ്ഞയക്കാനാകുമോ അമ്മയും അച്ഛനും കൂടി തീരുമാനമെടുത്തിരിക്കുന്നത് ??? പുതിയ സംശയമുനയിച്ചത് കേശുവാണ്…ഒരുപാട് സംശയങ്ങളും വളരെ കുറച്ച് ഉത്തരങ്ങളുമായി ഉപ്പും മുളകും..മുഴുവൻ എപ്പിസോഡ് കാണാം
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Uppum Mulakum #1119
- August 21, 2020
Recent comments