Comedy

Comedy Utsavam episode – 91

By Shyjil kk

January 05, 2018

ഇടുക്കിക്കാരൻ ബ്രിജേഷിന്റെ വക എപിജെ അബുൽ കലാം, കോവൈ സരള,മണിയാശാൻ തുടങ്ങിയവർ. കോഴിക്കോട്ടു നിന്നെത്തിയ ശ്രീജേഷ് ആയാസ രഹിതമായ ശബ്ദാനുകരണത്തിലൂടെ നടൻ സിദ്ദിഖിന്റേയും മമ്മൂട്ടിയുടേയും പഴയ ജനാർദ്ദനന്റേയും ശബ്ദം അതുപോലെ പകർത്തി വെക്കുന്നു .

കനകനിലാവെ..തുയിലുണരൂ..സോഷ്യൽ മീഡിയയിൽ സംഗീതത്തിന്റെ സപ്ത സ്വരങ്ങളുമായി തരംഗം സൃഷ്‌ടിച്ച ദമ്പതികൾ…പാട്ടിന്റെ ലോകത്തെ അനുഗ്രഹീത കലാകാരന്മാരായ ഷിബിനും ശ്രേനിഷയും ചേർന്നവതരിപ്പിക്കുന്ന സംഗീത സാന്ദ്രമായ പ്രകടനങ്ങൾ..

സ്പെഷ്യൽ പെർഫോമൻസിൽ വീണ്ടുമൊരു കുടുംബമെത്തുന്നു..മലപ്പുറത്തുകാരൻ കലാഭവൻ അഷറഫും മക്കളായ ബിൻഷാ അഷറഫും, അധാനും.അച്ഛനും മക്കളും കൂടി കോമഡി ഉത്സവ വേദിയിൽ അനുകരണ കലയുടെ പുത്തൻ അധ്യാങ്ങൾ എഴുതിചേർക്കുന്ന അത്യപൂർവ കാഴ്ച .

വിധി നൽകിയ വൈകല്യങ്ങളിൽ തളർന്നുപോകാതെ സംഗീത ലോകത്തു വിസ്മയങ്ങൾ തീർക്കുന്ന സതീഷ് ചന്ദ്രന്റെ സ്പെഷ്യൽ പെർഫോമൻസ്. സംഗീതത്തിനു പുറമെ അനുകരണകലയിലും കഴിവു തെളിയിച്ച സതീഷ് ചന്ദ്രൻ, നിരവധി കലാകാരന്മാർക് പ്രചോദനമാകുന്നു.സ്പോട്ട് ഡബ്ബിങ്ങിൽ പ്രദീപ് വൈഗയെത്തുന്നത് വ്യത്യസ്തമായ പ്രകടനങ്ങളുമായാണ്..പാർലമെന്റിൽ ആന്റണിയുടെ പ്രസംഗത്തിനടക്കം ഏഴോളം രാഷ്ട്രീയ നേതാക്കളുടെ ശബ്ദങ്ങളുടെ തനിപകർപ്പുമായാണ് പ്രദീപ് ഇത്തവണ അത്ഭുതം തീർക്കുന്നത്.മുഴുവൻ എപ്പിസോഡ് കാണാം..