Comedy

ഉപ്പും മുളകും എപ്പിസോഡ് -507

By Shyjil kk

January 03, 2018

ദിവസത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം ഡയറിയായി കുറിച്ചിടണമെന്നാണ് മുത്തശ്ശന്റെ ഉപദേശം..കേശു അതു പോലെ അനുസരിക്കുകയും ചെയ്തു..പക്ഷെ ഡയറി വായിച്ച മുത്തച്ഛൻ അന്തം വിട്ടു..വലിയ ദോശകളും, മധുരം കൂടിയ ചായയുമടക്കം ഭക്ഷണം കഴിച്ചതിന്റെയും കഴിക്കാനുള്ളതിന്റെയും പിന്നെ വിശന്നിരുന്നതിന്റെയും മാത്രം വിവരങ്ങൾ!!!..കേശുവിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല..അവനെ സംബന്ധിച്ചിടത്തോളം ഭക്ഷണം കഴിക്കുകയെന്നതാണ് ഏറ്റവും വലിയ കാര്യം.

ഇന്നു ലെച്ചുവിന് ശമ്പളം കിട്ടുന്ന ദിവസമാണ്…ആദ്യ ശമ്പളത്തിൽ നിന്നും എന്തു സമ്മാനമായിരിക്കും തങ്ങൾക്ക് കിട്ടുകയെന്ന ആകാംക്ഷയിലാണ് നീലിമയും മുത്തച്ഛനും മുത്തശ്ശിയുമെല്ലാം..പക്ഷെ ലെച്ചുവല്ലേ ആൾ….ആർക്കെന്തു കിട്ടാൻ… ലെച്ചുവിന്റെ കയ്യിൽ നിന്നും 1000 രൂപ കടമായി വാങ്ങാനുള്ള ശ്രമത്തിലാണ് പാവം മുടിയൻ..പക്ഷെ ജോലിയില്ലാത്ത സഹോദരനു പണം തരാൻ നിര്വാഹമില്ലെന്നു ജോലികക്കാരിയായ ലെച്ചു..ശിവയുടെയും കേശുവിന്റെയും ജാമ്യത്തിൽ പണം തരുമോയെന്നുവരെ മുടിയൻ ചോദിക്കുന്നുണ്ട്..പക്ഷെ ലെച്ചുവിന് കുലുക്കമില്ല..

ഇംഗ്ലീഷ് അക്ഷരമാലയിൽ ചെറുതും വലുതുമായ അക്ഷരങ്ങളെല്ലാം കൂട്ടിയാൽ ആകെ 52 അക്ഷരങ്ങളില്ലേ ടീച്ചറെ.?? അങ്കണവാടിയിലെ ഒരു വികൃതി പയ്യന്റെ സംശയമായിരുന്നു. കുട്ടികളെ വരച്ച വരയിൽ നിർത്തുന്ന ലെച്ചു ടീച്ചർ അപ്പോൾ തന്നെ ഉത്തരവും പറഞ്ഞു കൊടുത്തു. ചൂരൽ കൊണ്ടാണെന്നു മാത്രം. പക്ഷെ എല്ലാവരെയും തല്ലി നന്നാക്കുന്ന പോലെ ഇത്തവണയും നടക്കുമെന്ന ലെച്ചുവിന്റെ കണക്കു കൂട്ടൽ തെറ്റി.. അടി കിട്ടിയ പയ്യൻ ചില്ലറക്കാരനല്ല..ചുരുക്കിപ്പറഞ്ഞാൽ ആ അടിയിൽ ലെച്ചുവിന്റെ ജോലിതന്നെ പോയി.. ഇനി നീലിമ വിചാരിക്കണം, എന്തെങ്കിലും നടക്കാൻ…!! മുഴുവൻ എപ്പിസോഡ് കാണം..