Comedy

Comedy Utsavam episode – 90

By Shyjil kk

January 03, 2018

മിമിക്രി കോംപെറ്റീഷനിൽ കട്ടപ്പനക്കാരൻ ബിപിനെത്തുന്നത്  മുഖ്യമന്ത്രി പിണറായി വിജയൻ, ജഗതി ശ്രീകുമാർ, മുകേഷ്  എന്നിവരുടെ വേറിട്ട  ശബ്ധങ്ങളുമായി . തിരുവനന്തപുരം സ്വദേശി  പ്രതീഷിൻറെ  വക  രഘുവരൻ, അമരീഷ് പുരി,ലാലു അലക്സ്. 70 ശതമാനം ബുദ്ധിമാന്ദ്യം രേഖപ്പെടുത്തിയ ഗോൾഡീ ഗൗതമിന്റെ അവിശ്വസനീയ പ്രകടനം . വിധിയുടെ ഇരുട്ടിൽ തളർന്നു  പോകാതെ, പാട്ടിന്റെ വഴികളിലൂടെ സഞ്ചരിച്ച് നൃത്തത്തിന്റെ ലോകത്തേക്ക് പിച്ചവെച്ച ഗോൾഡി സ്വന്തമായി പഠിച്ചെടുത്ത ശിവനടനത്തിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. നൃത്ത സംഗീത ഹാസ്യ രംഗങ്ങളിൽ തന്റെ കലാമികവ് കൊണ്ട് കയ്യൊപ്പ് ചാർത്തിയ ഗോൾഡി വിഭിന്ന ശേഷിക്കാരുടെ ദൈവീക സ്പര്ശത്തിന്റെ ഉത്തമ ഉദാഹരണമാകുന്നു. ബാലരാമ പണിക്കരെന്ന,സംഗീത ലോകത്ത് അധികമാരും അറിയപ്പെടാത്ത അത്ഭുത പ്രതിഭയുടെ സ്പെഷ്യൽ പെർഫോമൻസ്..മൃദംഗവും ഘടവും ഇടയ്ക്കയും ഒറ്റയ്ക്കു വായിക്കുന്ന  ബാലരാമ പണിക്കർ അസാമാന്യമായ താള ബോധത്തോടെയുള്ള ചൂളം വിളിയിലൂടെയാണ് കീർത്തനമാലപിക്കുന്നത്..

കോമഡി ഉത്സവത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭ ദേവാനന്ദ് ഇത്തവണയെത്തുന്നത് സ്പോട്ട് ഡബ്ബിങ്ങുമായി. അസാധ്യ ടൈമിങ്ങുമായി ശശി കലിംഗയ്ക്ക് ശബ്ദം നൽകുന്ന രണ്ടാം ക്ലാസ്സുകാരൻ കോമഡി ഉത്സവത്തിലെ അത്യപൂർവ കാഴ്ചകളിലൊന്നാകുന്നു.ഒടുവിൽ കെ ടി എസ് പടന്നയെ തികവുറ്റ രീതിയിൽ അനുകരിക്കുന്ന  ദേവാനന്ദ് നാളെയുടെ കലാകാരനാണ്  താനെന്ന്  സംശയാതീതമായി തെളിയിക്കുന്നു..

വരകൾകൊണ്ട് അനശ്വരകഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ചിത്രകാരൻ ഷാജി മാത്യു. കുട്ടികൾക്കുവേണ്ടി 5000ത്തിലധികം കഥകളെഴുതിയ ഈ കലാകാരൻ മണ്ടൂസ്, ടിന്റു മോൻ ശുപ്പൻ തുടങ്ങിയ കഥാപാത്രങ്ങളെ ജനമനസ്സിലേക്കെത്തിക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ‘അ’ എന്ന അക്ഷരത്തിൽ നിന്നും അച്യുതാനന്ദനും ‘പ’ യിലൂടെ പിണറായിയും ‘ത’ യിൽ തുടങ്ങി തോമസ് ഐസക്കിനെയും നിമിഷനേരങ്ങൾക്കുള്ളിൾ വരച്ചു തീർക്കുന്ന വിസ്മയകാഴ്ച. അച്യുതാനന്ദന്റെ ചിത്രത്തിൽ ചെറിയ മാറ്റങ്ങളിലൂടെ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും വി എം സുധീരനുമാകുന്ന സ്പെഷ്യൽ ‘വര’ പെർഫോമൻസ്

ചിരിയുത്സവത്തിന്റെ വേദിയിൽ സന്തോഷത്തിന്റെ കണ്ണുനീർ പൊഴിയുന്ന കാഴ്ച്ച..ഇരു കാലുകളും തളർന്നു പോയ ദുരന്തത്തിൽ നിന്നും ആത്മവിശ്വാസത്തിന്റെ കരുത്തിൽ ജീവിതത്തിലേക്കു തിരികെയെത്തിയ ശിവറാം വീണ്ടും കോമഡി ഉത്സവത്തിന്റെ വേദിയിലെത്തുന്നു. പുനർ ജന്മത്തിനു കാരണക്കാരായ ഡോക്ടർമാർക്കും കോമഡി ഉത്സവത്തിനും നന്ദി പറയാൻ വാക്കുകളില്ലാതെ ശിവറാം..വിധിയിൽ തളർന്നു പോയ നിരവധി കലാകാരന്മാർക്ക് പുത്തൻ പ്രതീക്ഷ സമ്മാനിക്കുന്ന നിമിഷങ്ങൾ!!  മുഴുവൻ  എപ്പിസോഡ്  കാണാം..