Comedy

ഉപ്പും മുളകും എപ്പിസോഡ്-506

By Shyjil kk

January 02, 2018

ഞായറാഴച്ചയല്ലേ…ഇന്നിത്തിരി ഇറച്ചി വാങ്ങിച്ചാലോ??? ചോദ്യമുയർന്നത് മുടിയനിൽ നിന്നാണ്…ഭക്ഷണകാര്യത്തിൽ മറ്റാരെക്കാളും തല്പരനായ കേശു കേട്ടപാതി അനുകൂല ഭാവത്തിൽ തലയാട്ടി ..ശിവയും അതേ ആഗ്രഹം പറഞ്ഞതോടെ നീലിമ സമ്മതിച്ചു..പക്ഷെ ഒരു ചെറിയ കണ്ടീഷനുണ്ട്..ഇറച്ചി വാങ്ങാൻ കാണിക്കുന്ന ഇതേ ഉത്സാഹത്തിൽ ഇറച്ചിക്കറിയുണ്ടാക്കാൻ സഹായങ്ങളും ചെയ്തു തരേണ്ടിവരും..ജോലിക്കാരിയായ ലെച്ചുവിപ്പോൾ വലിയ പരിഷ്കാരിയല്ലേ..അടുക്കളയിലേക്കൊന്നും അവളെ കിട്ടില്ല..ആകെയുള്ള ഒഴിവു ദിവസമായ ഞായറാഴ്ചയും ലെച്ചു ടീച്ചർക്ക് അങ്കണവാടിയിൽ പണിയുണ്ട്.. അതിനാൽ ലെച്ചുവില്ലാത്തതിന്റെ ക്ഷീണം തീർക്കാൻ വേണ്ടിയാണ് നീലിമ ബാക്കി മൂന്നുപേരെയും കൂടെക്കൂട്ടാൻ തീരുമാനിച്ചത്..

മുടിയൻ അങ്ങാടിയിൽ നിന്നും ഇറച്ചി വാങ്ങികൊണ്ടുവന്നു.ബാലുവിന്റെ പരിചയക്കാരന്റെ കടയിൽ നിനായതിനാൽ നല്ലയിനം മാംസം തന്നെ ലഭിച്ചിട്ടുണ്ട്.ഇനി നന്നായി പാകം ചെയ്‌താൽ മാത്രം മതി.നീലിമ ജോലി തുടങ്ങി…കേശുവും ശിവയും മുടിയനും ഉള്ളി തൊലിക്കുന്ന രസകരമായ കാഴ്ചകൾ..അമ്മയെ സഹായിക്കാമെന്നു പറയേണ്ടിയിരുന്നില്ലെന്ന് മനസ്സിലോർത്തു നിൽക്കുകയാണ് ശിവയും കേശുവും.അവരുടെ പ്രാർത്ഥനകൾ കേട്ടട്ടിട്ടാവണം കൃത്യസമയത്തു മുത്തശ്ശനും മുത്തശ്ശിയുമെത്തിയത് .അതും നല്ല അസ്സൽ നാടൻ കപ്പയുമായി..

അങ്ങനെ കപ്പയും ബീഫും തയ്യാർ.എല്ലാവരും കഴിക്കാനിരുന്നു..അപ്പോഴാണ് ബാലുവിന്റെ കാൾ വരുന്നത്..”ഇന്നിവിടെ ഹർത്താലാണ്.ആകെ കഴിച്ചത് ഒരു കഷ്ണം ബ്രെഡാണ്..ഇനിയും എന്തെങ്കിലും കഴിക്കാൻ കിട്ടുമെന്ന് തോന്നുന്നില്ല…” ബാലു ഫോൺ വെച്ചു. ഇതു കേട്ടതോടെ നീലിമയ്ക്ക് ആകെ വിഷമമായി..ഭക്ഷണം വേണ്ടെന്നുവെച്ച് സങ്കടത്തിലിരിക്കുന്ന നീലിമ…പെട്ടെന്ന് മുടിയന്റെ വാട്ട്സാപ്പിലെക്ക് ബാലുവിന്റെ വകയൊരു പിക്ചർ മെസ്സേജ്…അതു കണ്ടപാടെ വിഷമം മാറ്റി ഭക്ഷണം കഴിക്കാനോടുന്ന നീലിമ..പക്ഷെ പാവം…!!! മുഴുവൻ എപ്പിസോഡ് കാണാം…