Comedy

comedy Utsavam episode- 89

By Shyjil kk

January 02, 2018

ചിന്താ ജെറോമിന്റെയും വടിവേലുവിന്റെയും മൊട്ട രാജേന്ദ്രന്റെയും  ശബ്ദങ്ങളുമായാണ്  ജെറിൻ എന്ന യുവ കലാകാരനെത്തിയത്..പക്ഷെ ആദ്യം അവതരിപ്പിക്കേണ്ടി വന്നതാകട്ടെ ഷീലയെയും വിഷ്ണു ഉണ്ണിക്കൃഷ്ണനെയും. തന്റെ ലിസ്റ്റിൽ ഇല്ലാതിരുന്ന രണ്ടു പേരെയും മികച്ച രീതിയിൽ അവതരിപ്പിച്ചു കൊണ്ട് ജെറിൻ തന്റെ അനുകരണ പാടവം വെളിപ്പെടുത്തുന്നു. കുന്ദംകുളം സ്വദേശി ബാദുഷയും വിട്ടുകൊടുക്കുന്നില്ലാ..മാളാ അരവിന്ദനും കൊച്ചിൻ ഹനീഫയും ജനാർദ്ദനനും ശേഷം ലാൽ ജോസിനെയും അസാധ്യമായി അനുകരിക്കുച്ച് ജഡ്ജസ്സിന്റെയും കാണികളുടെയും കയ്യടി വാങ്ങിക്കുന്നു ..

വൈറൽ വീഡിയോ വിഭാഗത്തിൽ ഇത്തവണയെത്തുന്നത് രണ്ടു വീട്ടമ്മമാരാണ്.. തിരുവനന്തപുരം സ്വദേശികളായ തങ്കമണിയും ഷൈലജയും…നസീറും ജയഭാരതയുമായി വേദിയിലെത്തുന്ന ഇരുവരും മനോഹര നൃത്തച്ചുവടുകളുമായി കോമഡി ഉത്സവത്തിന്റെ വേദി കീഴടക്കുന്നു…

കലാലഭവൻ മണിയെന്ന അനശ്വരകലാകാരന്റെ വിസ്മയ കഥാപാത്രങ്ങൾക്ക് പുനർജന്മം നൽകി മണി ദാസ് പയ്യോളി.സ്പോട്ട് ഡബ്ബിങ്ങിൽ എറണാകുളത്തുകാരൻ ജയേഷിൻറെ ചാള മേരി ശരിക്കും അത്ഭുതപ്പെടുത്തുന്നു..ജീവിതത്തിലാദ്യമായി മൈക്കെടുത്തവന്റെ യാതൊരു പ്രശ്നങ്ങളുമില്ലാതെ സ്പോട്ട് ഡബ്ബ് ചെയ്യുന്ന ജയേഷിനെ കാത്തിരിക്കുന്നത് അനുകരണകലയുടെ വലിയ ഉയരങ്ങളാണെന്ന് ജഡ്ജസിന്റെ സാക്ഷ്യപത്രം…കലാപ്രകടനങ്ങൾക്ക് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച സുജാതയെന്ന വീട്ടമ്മ.. മിമിക്രി മോണോആക്ട് കവിതാ പാരായണം തുടങ്ങിയ മേഖലകളിലൊക്കെ കഴിവു തെളിയിച്ച സുജാത പക്ഷി -മൃഗാദികളുടെ ശബ്ദവുമായി കോമഡി ഉത്സവത്തിന് ചിരിക്കാഴ്ചകൾ സമ്മാനിക്കുന്നു

കാണികൾക്ക് വേറിട്ട കാഴ്ചാനുഭവങ്ങളുമായി മഴമൊഴി നാടൻ പാട്ടു കലാസമിതിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സ്പെഷ്യൽ പെർഫോർമൻസ്.. മുഴുവൻ രസക്കാഴ്ചകളും  കാണാം..