മിമിക്രി കോംപെറ്റീഷനിൽ കാസർകോട് സ്വദേശി സരിതയുടെ വക കാവ്യാമാധവനും മഞ്ജു വാരിയരും അടൂർ ഭവാനിയും കോഴിക്കോട് സ്വദേശി ജ്യോതിഷ് എത്തുന്നതാകട്ടെ ബാലചന്ദ്രൻ ചുള്ളിക്കാട്, കുതിരവട്ടം പപ്പു, ലാലു അലക്സ് എന്നിവരുടെ ശബ്ദവുമായി..
കോമഡി ഉത്സവത്തിന്റെ ആദ്യ ഓഡിഷനിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ടിട്ടും വേദിയിലെത്താൻ ഒരു വർഷത്തിലധികം കാത്തിരിക്കേണ്ടി വന്ന കൃഷ്ണകുമാർ..അധികമാരും അനുകരിച്ചിട്ടില്ലാത്ത ഗായകരായ ജി.ദേവരാജൻ, കെ പി ബ്രഹ്മാനന്ദൻ, ഹിന്ദി ഗായകൻ കിഷോർകുമാർ എന്നിവരുടെ ശബ്ദസൗകുമാര്യം അതുപോലെ പകർത്തിയ ഈ അതുല്യ കലാകാരൻ പ്രേക്ഷകരെ പഴയ കാലത്തേക്ക് കൊണ്ടു പോകുന്നു..
അന്ധതയെന്ന ദുർവിധിയെ ആത്മവിശ്വാസം കൊണ്ടും കലാപരമായ കഴിവുകൾ കൊണ്ടും അതിജീവിച്ച റസാഖ് എന്ന അതുല്യ പ്രതിഭ…അനുകരണങ്ങളിലെ വ്യത്യസ്തതകൊണ്ടും അസാമാന്യമായ നിരീക്ഷണ പാടവവും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്ന അബ്ദുൽ റസാഖ് അവതാരകൻ മിഥുനും കൊടുക്കുന്നുണ്ട് ഒരു മുട്ടൻ പണി..
താരക പെണ്ണാളേ..കതിരാടും മിഴിയാളെ…. മലയാളികൾ മറന്നു തുടങ്ങിയ ഇമ്പമാർന്ന നാടൻപാട്ടുകളെയും മറ്റു മലയാള കവിതകളെയും തന്റെ ആലാപന മികവുകൊണ്ട് ആസ്വാദക മനസ്സുകളിലേക്ക് തിരികെയെത്തിക്കുന്ന തങ്കമണി സാമുവൽ..
ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ലോക പഞ്ചഗുസ്തിയിൽ വെള്ളിമെഡൽ നേടിയ മഞ്ചേരി സ്വദേശി വിനോദിന്റെ വക മിമിക്രിയും.. അതുകൊണ്ടവസാനിക്കുന്നില്ല.അപ്രതീക്ഷിതമായി വിനോദിനൊരു പഞ്ചഗുസ്തി മത്സരത്തിനിറങ്ങേണ്ടി വരുന്നു..എതിരാളി സാക്ഷാൽ ടിനി ടോം..ഒറ്റയ്ക്ക് പിടിച്ചിട്ടു കിട്ടാതായപ്പോൾ ഒടുവിൽ മിഥുനും വരുന്നു ഒരു കൈ സഹായത്തിന് ..പക്ഷെ വിനോദിന്റെ കരുത്തിനു മുന്നിൽ എല്ലാം നിഷ്പ്രഭം…
കാക്കകുയിലെ വിക്കനായ ജഗദീഷിന്റെ തനി പതിപ്പുമായി ഷറഫ് കായംകുളം…മുഴുവൻ ഉത്സവ കാഴ്ചകളും കാണാം
Recent comments