Comedy

ഉപ്പും മുളകും എപ്പിസോഡ്- 505

By Shyjil kk

December 29, 2017

അങ്കണവാടിയിൽ  കുട്ടികളെ വരച്ച വരയിൽ നിർത്തുന്ന ലെച്ചു ടീച്ചർ ഒടുവിൽ വീട്ടിലും ഭരണം തുടങ്ങി…. കേശുവിനും ശിവയ്ക്കും ഇപ്പോൾ കഷ്ടകാലമാണ്…എല്ലാ നേരവും പഠിച്ചേ പറ്റൂ..ഇല്ലെങ്കിൽ ലെച്ചു ടീച്ചർ വാളെടുക്കും..മുടിയന്റെ കാര്യം അതിലും കഷ്ടമാണ്…അമ്മയും ലെച്ചുവും ജോലിക്കും ശിവയും കേശുവും സ്കൂളിലേക്കും പോയിക്കഴിഞ്ഞാൽ പാവം മുടിയൻ വീട്ടിൽ ഒറ്റയ്ക്കാണ്..

സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ലെച്ചു സ്വന്തമായി പുതിയൊരു ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്…വീട്ടിൽ പുതിയൊരു ATM കൂടിയെത്തുന്ന സന്തോഷത്തിലാണ് കേശുവും ശിവയും..പക്ഷെ ലെച്ചിവിന്റെ ലക്ഷ്യങ്ങൾ പാവങ്ങൾക്കറിയില്ലല്ലോ !!!

പിറ്റേന്ന് ജോലിക്കിറങ്ങിയ ലെച്ചുവിന്റെ ബാഗ്, ചീർപ്പ് ഒന്നും കാണുന്നില്ല…പണി കൊടുത്തത് കേശുവും ശിവയും ചേർന്നാണ്..പക്ഷെ ലെച്ചുവിന് യഥാർത്ഥ പണി കിട്ടിയത് നീലിമയിൽ നിന്നാണ്..പാവം ലെച്ചു അല്ലാതെന്ത് പറയാൻ!!!

മുഴുവൻ  എപ്പിസോഡ്  കാണാം..