Comedy

ഉപ്പും മുളകും എപ്പിസോഡ് -503

By Shyjil kk

December 24, 2017

സഹപ്രവർത്തക സുഷമയ്ക്ക് ലൈസൻസ് കിട്ടി…സ്വന്തം സ്കൂട്ടിയിൽ ഗമയിൽ ഓഫീസിലെത്തുന്ന സുഷമയെ കാണണമല്ലോയെന്ന സങ്കടത്തിലാണ് നീലിമ…പക്ഷെ പെട്ടെന്നാണ് നീലിമയ്ക്ക് മറ്റൊരു ബുദ്ധി തോന്നിയത്…തനിക്കും ഒരു ലൈസൻസ് എടുത്താലെന്താ???സ്വയം വാഹനമോടിച്ചുകൊണ്ട് ഓഫീസിലെത്തുന്ന രംഗമോന്നോർത്തു നോക്കിയപ്പോൾ  നീലിമ രണ്ടാമതൊന്ന് ആലോചിക്കാൻ നിന്നില്ല,,എന്തു വിലകൊടുത്തും ഒരു ലൈസൻസ് എടുക്കുക തന്നെ..എന്നിട്ട് എത്രയും പെട്ടെന്ന് ഒരു സ്‌കൂട്ടിയും  വാങ്ങണം…

ലൈസൻസിനുള്ള ആദ്യ കടമ്പയായ ലേർണേഴ്‌സ് ടെസ്റ്റിന് കുത്തിയിരുന്ന് പഠിക്കുന്ന നീലിമ…കൂട്ടിന് മുടിയനും…നീലിമയെ വരച്ച വരയിൽ നിർത്തി ഡ്രൈവിങ്ങിൻറെ ബാല പാഠങ്ങൾ പറഞ്ഞു കൊടുക്കാൻ കിട്ടിയ അവസരം മുടിയൻ നന്നായി ഉപയോഗപ്പെടുത്തുന്നു..അങ്ങനെ കഷ്ടപ്പെട്ടിരുന്ന് പഠിച്ച് നീലിമ ലേർണേഴ്‌സ് ടെസ്റ്റ് പാസ്സായി….

ഇനിയാണ് യഥാർത്ഥ കടമ്പ…പക്ഷെ വിട്ടുകൊടുക്കാൻ തയ്യാറല്ല നീലിമ…മുടിയൻറെ സുഹൃത്തിൽ നിന്നും ഒരു സ്‌കൂട്ടി സങ്കടിപ്പിച്ച് കാര്യമായി തന്നെ ഡ്രൈവിംഗ് പഠിക്കാനൊരുങ്ങി…ഡ്രൈവിംഗ് ടെസ്റ്റിൽ എങ്ങനെയാണ് ‘8’ ഇടേണ്ടത് എന്ന് വിശദമായി തന്നെ മുടിയൻ പറഞ്ഞുകൊടുക്കുന്നുണ്ട്…കാര്യം ലൈസൻസ് കിട്ടുന്നത് അമ്മയ്ക്കാണെലും വീട്ടിലൊരു ബൈക്ക് വന്നാൽ ഗുണം കൂടുതൽ തനിക്കു തന്നെയായിരിക്കുമെന്നുറപ്പിച്ചാണ് മുടിയൻ ഈ സഹായങ്ങളെല്ലാം ചെയ്യുന്നത്….

ഒടുവിൽ ആ ദിനം വന്നെത്തി…അമ്പലത്തിലൊക്കെ പോയി നിറഞ്ഞ പ്രാർത്ഥനയോടെ നീലിമ ‘8’ ഇടാൻ പോയി….പക്ഷെ നീലിമ വിജയിച്ചുവോ….??? മുഴുവൻ എപ്പിസോഡ് കാണാം….