ഒരു ഷോർട് ഫിലിം കഥ
അങ്ങനെയിരിക്കെ നമ്മുടെ മുടിയനൊരു ആഗ്രഹം… ഒരു ഷോർട് ഫിലിമിൽ അഭിനയിക്കണം….അതും നായകനായി.. എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് അവസരം ഒപ്പിച്ചെടുക്കുന്ന മുടിയൻ ഒടുവിൽ അച്ഛനോട് സമ്മതം ചോദിക്കുന്നു… മകൻ നായകനാകുന്ന സന്തോഷത്തിൽ ഒരെതിർപ്പും പറയാതെ ബാലചന്ദ്രൻ സമ്മതം മൂളുന്നു..പക്ഷെ ഷോർട് ഫിലിമിന്റെ പേരു കേട്ടതോടെ ബാലചന്ദ്രന്റെ ഭാവം മാറുന്നു.
ബാലചന്ദ്രനെ വിറളിപിടിച്ച ആ ഷോർട്ഫിലിം തലക്കെട്ടിങ്ങനെയായിരുന്നു.. “മോഹം”……. പക്വതയില്ലാത്ത നായകന്റെയും നായികയുടെയും ‘മോഹങ്ങൾ നടക്കില്ലെന്ന് ബാലചന്ദ്രൻ… ഒടുവിൽ പ്രശ്നങ്ങളൊന്നുമില്ലാത്ത തിരക്കഥയൊരുക്കാൻ ലെച്ചു വരുന്നതോടെ ബാലചന്ദ്രൻ എല്ലാം സമ്മതിക്കുന്നു..സ്ക്രിപ്റ്റ് റെഡിയാവുന്നു..എല്ലാവരും കൂടി കഥ കേൾക്കുന്ന രസകരമായ രംഗങ്ങൾ…
പക്ഷെ പ്രശ്നം അവിടം കൊണ്ടും അവസാനിക്കുന്നില്ല…. ഷോർട്ഫിലിമിനു നിര്മാതാവില്ല.. പണവും.. ..ഇരുപത്തയ്യായിരം രൂപ മുടക്കിയാൽ ഷോർട്ഫിലിമും നായകനെന്ന സ്വപ്നവും സഫലമാകുമെന്ന് മുടിയൻ… ബാലുവിനു സംമ്മതം..എല്ലാരുംകൂടി ഒടുവിൽ നീലിമയേയും പണം മുടക്കാൻ സമ്മതിപ്പിക്കുന്നു… ഇനിയുള്ളത് ഗംഭീര ട്വിസ്റ്റാണ്…അതാ വരുന്നു പുതിയ നായകൻ….ആരായിരിക്കും അത്???? മുഴുവൻ എപ്പിസോഡ് കാണാം…
Recent comments