Comedy

Comedy ulsavam episode-86

By Shyjil kk

December 22, 2017

ഇന്നത്തെ  ഉത്സവക്കാഴ്ചകൾ 

ശബ്‌ദാനുകരണത്തിന്റെ അവസാനവാക്കായി ചാലക്കുടിക്കാരൻ കൃഷ്ണചന്ദ്രനും തൃശ്ശൂർ സ്വദേശി സുദീപും.. ആശാരിപണിക്കിടെ തമാശയെന്നോണം തുടങ്ങിയ മിമിക്രിയിൽ നിന്നുമാണ് സുദീപ് എന്ന കലാകാരന്റെ തുടക്കം.. നിമിഷനേരം കൊണ്ട് ശ്രീനിവാസനെയും കോട്ടയം നസീറിനെയും ബാലയെയും അനുകരിച്ച സുദീപ് കോമഡി ഉത്സവത്തിലൂടെ ലോകമറിയപ്പെടാൻ പോകുന്ന കലാകാരന്മാരുടെ പട്ടികയിലേക്കെത്തുന്നു… ചാലക്കുടി ചന്തയിൽ ഓട്ടോ ഓടിക്കുന്ന കൃഷ്ണചന്ദ്രന്റെ വിജയരാഘവനെ വെല്ലാൻ മലയാള മിമിക്രി ലോകത്തു തന്നെ ആരുമില്ലെന്ന് ജഡ്ജസിന്റെ സാക്ഷ്യപത്രം….ആരും പരീക്ഷിക്കാത്ത കഥാപാത്രങ്ങളിലൂടെ,അവരുടെ ശബ്ദ വിന്യാസങ്ങളിലൂടെ ഇന്നസെന്റായും റിസാ ബാവയായും മാറുന്ന കൃഷ്ണചന്ദ്രൻ ഒരു മികച്ച നടൻ കൂടിയാണ് താനെന്നു തെളിയിക്കുന്നു…ഒപ്പം മിമിക്രിയിലൂടെ പോലീസിന്റെ  കയ്യിൽ നിന്നും  കയ്യിൽ നിന്നും രക്ഷപ്പെട്ട രസകരമായ അനുഭവവും..

കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിനീഷ് കുമാറിന്റെ നേതൃത്വത്തിൽ ചടുലമായ നൃത്തചുവടുകളുമായി വേദികൾ കീഴടക്കുന്ന കാലിക്കറ്റ് വിവൺ ടീം തട്ടിക്കൂട്ട്….ആഫ്രിക്കൻ കലാരൂപമായ അക്രോബാറ്റിക് നൃത്തത്തിന്റെ പരിഷ്കരിച്ചുകൊണ്ട് ചോക്രോബാറ്റിക് നൃത്തമെന്ന പുത്തൻ ശൈലിയുമായാണ് ബിനീഷ് കുമാറും സംഘവും സ്പെഷ്യൽ പെർഫോമൻസിനെത്തുന്നത്.

സ്പോട്ട് ഡബ്ബിങ്ങിൽ ജോജുവായി ജയേഷെത്തുന്നു.. മികച്ച മിമിക്രി താരത്തിനുള്ള 2014 ലെ റോട്ടറി ഇന്റർനാഷണൽ അവാർഡ് വാങ്ങിയ അരുൺ ഗിന്നസിന്റെ വക സ്പെഷ്യൽ പെർഫോമൻസ്. സിനിമ പിന്നണി ഗായികമാരുടെ യഥാർത്ഥ ശബ്ദം ആദ്യം കേൾപ്പിച്ചുക്കുകയും പിന്നീട് ഒറിജിനലിനെ വെല്ലുന്ന അനുകരണവും…. ഒടുവിൽ ബലൂണ്കൊണ്ട് മാജിക് കാണിക്കുന്ന പ്രീതാ കൃഷ്ണൻ ആനന്ദൻ…മുഴുവൻ കാഴ്ചകളും കാണം….