ആദി ശങ്കരന്റെ പാദസ്പര്ശമേറ്റു പരിപാവനമായ കാലടിയുടെ മണ്ണിൽ നിന്നും ഫ്ലവേർസ് ചാനൽ വീണ്ടുമാരംഭിക്കുന്നു…ഏറ്റവും, മികച്ച വാഗ്മിയെ തേടിയുള്ള യാത്ര….അക്ഷരങ്ങളുടെ യുദ്ധഭൂമിയിലേക്ക് ഒരിക്കൽക്കൂടി സ്വാഗതം..
ഒരു നിമിഷത്തിന്റെ ആദ്യ സീസണിലൂടെ മലയാളികൾക്ക് സുപരിചിതരായ അഡോണി ടി ജോൺ , ആഷിൻ പോൾ, കിഷോർ തോമസ് എന്നിവർക്കൊപ്പം കാലടി ശ്രീ ശങ്കരാചാര്യ ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികളും.
പൊതുവൃത്തം റൗണ്ടിൽ രസകരമായ വിഷയങ്ങളാണ് ഇത്തവണയും… ”സൂക്ഷിച്ചാൽ കല്യാണം കഴിക്കേണ്ട” എന്ന വിഷയത്തോടുകൂടി വാക്കുകളുടെ പോരാട്ടം ആരംഭിക്കുന്നു… ചക്കയുടെ മതവും രാഷ്ട്രീയവും സർവോപരി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പങ്കും വിശദമാക്കുന്ന ചൂടേറിയ ചർച്ചകൾ … പനിനീർ സോപ്പിട്ട കുളിയുടെ ആരും ചിന്തിക്കാത്ത അർത്ഥതലങ്ങളെക്കുറിച്ചു വാചാലരാകുന്ന മത്സരാർത്ഥികൾ ….
പല്ലിന്റെ കൊളോണിയൽ ബന്ധത്തെക്കുറിച്ചും ആഷിൻ പോളിന്റെ ആനച്ചെവിയെക്കുറിച്ചും വാശിയേറിയ ചർച്ചകൾ നടന്ന കൊട്ടിക്കലാശം റൗണ്ട്..മുഴുവൻ എപ്പിസോഡ് കാണാം
Recent comments