Comedy

Comedy ulsavam eppisode- 85

By Shyjil kk

December 21, 2017

കോമഡി ഉത്സവത്തിലെ ഇന്നത്തെ കാഴ്ചകൾ!!!

കോഴിക്കോടു ജില്ലയിലെ മുതുകാട് സ്വദേശി പ്രതീഷിൻറെ മധു ബാലകൃഷ്ണൻ, എസ് പി ബാലസുബ്രഹ്മണ്യം, അഫ്സൽ….. കണ്ണടച്ചു കേട്ടാൽ ഒറിജിനലാണെന്നു തോന്നിപ്പോകുന്ന ശബ്‌ദാനുകരണം പാടവം…കിളിരൂർ സ്വദേശി അനിൽ എത്തുന്നതാകട്ടെ വിഖ്യാത നടൻ N.N പിള്ള… K .T .S പടന്നയിൽ … കാഥികൻ സാംബശിവൻ എന്നിവരുടെ ശബ്ദവുമായി

അഭിനയം, ശബ്‌ദാനുകരണം, കഥാപ്രസംഗം, ചിത്രകല , മോണോആക്ട് തുടങ്ങിയ കലാമേഖലകളിലൊക്കെത്തന്നെയും വിജയമുദ്ര പതിപ്പിച്ച കലാപ്രതിഭ അഖിൽ ജിത്ത്…കച്ചേരിക്കുപയോഗിക്കുന്ന മൃദംഗം, ഗഞ്ചിറ തുടങ്ങിയ വാദ്യോപകരണങ്ങളിലൂടെയാരംഭിച്ച് സൗണ്ട് മോർഫിംഗിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു.

സ്പോട് ഡബ്ബിങ്ങിൽ ദുൽഖറിന്റെ ചാർളിയായും കമ്മട്ടിപ്പാടത്തിലെ കൃഷ്ണനായും ശബ്ദവിസ്മയം തീർക്കുന്ന ബേസിൽ .. അനുകരണ രംഗത്ത് 10 വർഷത്തിന്റെ അനുഭവസമ്പത്തുമായെത്തുന്ന ബിജു ഭാസ്കർ, ഷാരൂഖ്ഖാനായും, ദിലീപായും, സച്ചിനായും ഇന്നസെന്റായും വടിവേലുവായും പരകായപ്രവേശം നടത്തുന്ന അവിശ്വസനീയമായ കാഴ്ച.. വൈറൽ വീഡിയോ വിഭാഗത്തിൽ കൊടുങ്ങല്ലൂരുകാരൻ വിനീഷിന്റെ മമ്മൂട്ടി സ്പെഷ്യൽ ഉഗ്രൻ പെർഫോമൻസ്.. മുഴുവൻ എപ്പിസോഡ് കാണാം…