Comedy

ഉപ്പും മുളകും എപ്പിസോഡ് -500*

By Shyjil kk

December 20, 2017

കലർപ്പില്ലാത്ത ചിരിയുടെ 500  അധ്യായങ്ങൾ…

നർമത്തിന്റെ അകമ്പടിയോടെ സാധാരണക്കാരുടെ ജീവിത കഥ പറയുന്ന ഉപ്പും മുളകും വിജയകരമായി 500 എപ്പിസോഡുകൾ പൂർത്തിയാക്കിയിരുന്നു….പച്ചയായ മനുഷ്യരുടെ, സങ്കടങ്ങളും സന്തോഷങ്ങളും ഹാസ്യത്തിൽ ചാലിച്ചവതരിപ്പിച്ചുകൊണ്ട് മലയാള ടെലി സീരിയലുകളിൽ സ്ഥിരമായി കണ്ടുമടുത്ത സമവാക്യങ്ങൾ തിരുത്തിയെഴുതുകയാണ് ഉപ്പും മുളകും എന്ന ജനപ്രിയ സീരിയൽ…

അഞ്ഞൂറാം എപ്പിസോഡിലും ചിരിയുടെ പ്രവാഹം നിലയ്ക്കുന്നില്ല… ഉപ്പും മുളകുമെന്ന മാന്ത്രിക ചെപ്പിൽനിന്നും തുറന്നു വിട്ട ചിരിയുടെ ഭൂതങ്ങൾ വീണ്ടും നിങ്ങളുടെ മുന്പിലെത്തുന്നു….ചിരിയുടെ , ചിന്തയുടെ പുത്തൻ താള -ലയങ്ങളുമായി ബാലുവും കൂട്ടരും വലിയ ആഘോഷങ്ങളിലേക്ക് മലയാളി പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നു …

25000 രൂപയുടെ ചിട്ടി നേടിക്കൊണ്ട് ഹീറോയായി മാറുന്ന ബാലുവിൽനിന്നും കഥ തുടങ്ങുന്നു… അപ്രതീക്ഷിതമായി വന്നെത്തിയ വലിയ തുകകൊണ്ട് ബാലു കാണിച്ചു കൂട്ടുന്ന രസകരമായ സംഭവങ്ങൾ… രസക്കാഴ്ചകൾക് കൂടുതൽ മിഴിവേകാൻ ശങ്കരണ്ണനും രമയും ഭാസിയും മാമിയും മാമനും എല്ലാരുമെത്തുന്നു.. ചിരിയുത്സവത്തിന്റെ കലാശക്കൊട്ടെന്നോണം അപ്രതീക്ഷിതമായ ഒരാഘോഷത്തിനു സാക്ഷ്യം വഹിക്കുന്ന ബാലുവിന്റെ വീട്…ഒടുവിൽ പിന്നെയും ട്വിസ്റ്റ്….മുഴുവൻ എപ്പിസോഡും കാണാം ….