ഒരു മോട്ടോർ ഉണ്ടാക്കിയ പൊല്ലാപ്പ് !!!!.
ആര് കൈവെച്ചാലും ശരിയാവാത്തൊരു മോട്ടോർ ബാലുവിനെ തേടിയെത്തുന്നു .. പണ്ട് നെയ്യാറ്റിൻകരയിൽ കുട്ടിയാനയുടെ വലിപ്പമുള്ള മോട്ടോർ വരെ നന്നാക്കിയ അഹങ്കാരത്തിൽ ബാലു തന്നെ ധൈര്യത്തോടെ മോട്ടോർ നന്നാക്കാൻ തീരുമാനിക്കുന്നു….
ഹ്യൂമർ സെൻസില്ലാത്ത നീലിമയെ കണക്കിനു പരിഹസിച്ചുകൊണ്ട് ബാലു മോട്ടോറുമായി മല്ലിടുന്നു…മക്കളെ രണ്ടു പേരെയും പാട്ടിലാക്കി ബാലു നീലിമയെ ഭ്രാന്തു പിടിപ്പിക്കുന്ന നർമം തുളുമ്പുന്ന കാഴ്ചകൾ..
പക്ഷെ ഇനിയാണ് ട്വിസ്റ്റ്…മോട്ടോർ വില്ലനാകുന്നു …എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ബാലുവിനു നീലിമയുടെ വക ഹ്യൂമർ മരുന്ന്….ഒടുവിൽ തമാശക്കാരനായ ബാലുവിന്റെയും നിയന്ത്രണം പോകുന്നു….മുഴുവൻ രസക്കാഴ്ചകളും കാണാം.
Recent comments