ഓര്‍മ്മയില്ലേ മുഹമ്മദ് സഹലിനെ? ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തില്‍ എത്തി മിമിക്രിയിലൂടെയും പാട്ടിലൂടേയും നമ്മുട് മനസ് കവര്‍ന്ന ഈ എട്ടാം ക്ലാസുകാരനെ? സഹലിന് തുടര്‍ ചികിത്സയ്ക്കായി പണം എത്തിച്ചിരിക്കുകയാണ് വിദേശ മലയാളിയായ ദേവി കൃഷ്ണ. സഹലിന് 24,000രൂപയുടെ ചെക്കാണ് ദേവി കൃഷ്ണ ആംഓഫ് ജോയി എന്ന എന്‍ജിഒ വഴി എത്തിച്ചത്.
വൈകല്യവുമായി ജനിച്ച് വീണ സഹലിന്റെ സ്വന്തമായി നടത്തി കാണാനുള്ള ഉമ്മയുടെ പ്രയത്നത്തിന് താങ്ങായാണ് ഈ പണം എത്തിയത്. മിമിക്രി, പാട്ട്, പ്രസംഗം, ചിത്ര രചന എന്നിവയില്‍ അസാമാന്യ കഴിവാണ് സഹലിന്.
ഈ കഴിവ് തന്നെയാണ് സഹലിനെ കോമഡി ഉത്സവത്തിന്റെ വേദിയില്‍ എത്തിച്ചതും. എറണാകുളം കൊടുക്കുത്ത് മല സ്വദേശിയായ സഹല്‍ ആലുവ ഗോഡ്സ് ഓണ്‍ പബ്ലിക് സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹലിന്റെ തുടര്‍ ചികിത്സകള്ക്കായ ഭീമമായ തുകയാണ് വേണ്ടത്. കൊടിക്കുത്ത്മലയിലെ വീട്ടിലെത്തി മിമിക്രി പഠിപ്പിക്കാമെന്ന് ജഡ്ജായി എത്തിയ ടിനിടോം വേദിയില്‍ വച്ച് ഉറപ്പ് നല്‍കിയിരുന്നു. സഹല്‍ എത്തിയ കോമഡി ഉത്സവത്തിന്റെ എപിസോഡ് കാണാം.
Related posts
- January 16, 2020
Comedy Utsavam – 507
- January 16, 2020
Comedy Utsavam – 506
- January 16, 2020
Comedy Utsavam – 505
- January 16, 2020
Recent comments