Shows

ആരാണ് ചാരക്കഥയിലെ സൂത്രധാരൻ…??

By Fasal ul Abid

November 26, 2017

ആരാണ് ചാരക്കഥയിലെ സൂത്രധാരൻ…??

ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പുരോഗതി 15 വർഷം പുറകോട്ടടിപ്പിച്ച ചാരക്കേസിന്റെ സൂത്രധാരനെതേടി കാലത്തോടൊപ്പം സഞ്ചരിക്കുന്ന അത്ഭുത ശാസ്ത്രപ്രതിഭ ശ്രീ നമ്പി നാരായണൻ ചില സത്യങ്ങൾ തുറന്നു പറയുന്നു. ഇപ്പോഴും ചാരം മൂടിക്കിടക്കുന്ന ചാരക്കേസിന്റെ സൂത്രധാരനെ പറ്റി അറിയാവുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ സത്യം തുറന്നുപറയാൻ ക്ഷോഭത്തോടെ ആവശ്യപ്പെടുന്നു. ഈ നവംബർ 30 വരുമ്പോൾ അദ്ദേഹം നടത്തുന്ന പോരാട്ടത്തിന് 24 വർഷം തികയുന്നു. കനലെരിയുന്ന മനസ്സുമായി അദ്ദേഹം നടത്തുന്ന നിയമ പോരാട്ടങ്ങൾക്കൊടുവിൽ സത്യസന്ധത തെളിയിച്ച് , അഗ്നിശുദ്ധി വരുത്തി സത്യത്തിനായി കാത്തിരിക്കുന്നു ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാശാലിയായ ഈ ശാസ്ത്രജ്ഞൻ-നമ്പി നാരായണൻ.

ISRO ചാരക്കേസിന്റെ ഇരുണ്ട ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന നമ്പിനാരായണന്റെ ആത്മകഥ – “ഓർമകളുടെ ഭ്രമണപഥം” പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ ഫ്ലവേർസിന്റെ ഫ്ലാഗ്ഷിപ്പ് ഷോ “ശ്രീകണ്ഠൻനായർ ഷോ” ഈ വിഷയം ചർച്ച ചെയ്യുന്നു.

മൂന്നു എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്യുന്ന “ചാരക്കഥയിലെ സൂത്രധാരൻ” എന്ന ശ്രീകണ്ഠൻനായർ ഷോയുടെ ആദ്യ എപ്പിസോഡ് നവംബർ 25നു സംപ്രേഷണം ചെയ്തു. അടുത്ത രണ്ടു എപ്പിസോഡുകൾ ഡിസംബർ 2 ശനിയാഴ്ചയും, ഡിസംബർ 9 ശനിയാഴ്ചയും ഫ്ലവേഴ്സിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തും.

 

ചാരക്കേസിലെ ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. എല്ലാം വ്യാജമാണെന്ന് സിബിഐ കണ്ടെത്തി. കേരള സർക്കാരിന്റെ നടപടി അധികാര ദുർവിനിയോഗമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയ സാഹചര്യത്തിൽ ഇടക്കാലാശ്വാസമായി സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. എന്നിട്ടും, ഇപ്പോഴും നമ്പി നാരായണൻ കുറ്റക്കാരനാണെന്ന് വരുത്തിത്തീർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു. ചാരക്കേസിലെ കുറ്റാരോപിതരെല്ലാം മാധ്യമങ്ങളിൽ നിന്നും, പൊതു ജന ശ്രദ്ധയിൽ നിന്നും മറഞ്ഞെങ്കിലും അഞ്ചാം പ്രതിയായിരുന്ന നമ്പി നാരായണൻ, തന്നെയും ഈ നാടിന്റെ ശാസ്ത്ര സാങ്കേതിക പുരോഗതിയെ നശിപ്പിച്ചവർക്കെതിരെയും നിയമപോരാട്ടം തുടരുന്നു. എഴുപത്തെട്ടു വയസ്സിന്റെ ഈ ചെറുപ്പത്തിലും… ചാരക്കേസിന്റെ സൂത്രധാരനാരെന്ന് കണ്ടെത്താനുള്ള ദൗത്യത്തിൽ അദ്ദേഹത്തിന്റെ പോരാട്ടത്തിനൊപ്പം ചേരുന്നു ഫ്ലവേർസും ശ്രീകണ്ഠൻനായർ ഷോയും.

 വീഡിയോ

ശ്രീകണ്ഠൻനായർ ഷോ എല്ലാ ശനിയാഴ്ചയും രാത്രി 10 മണിക്ക് ഫ്ലവേർസിൽ.