പത്രവാർത്തയനുസരിച്ച് മുത്തച്ഛന് കർഷകശ്രീ അവാർഡിനു വേണ്ടി കേശു അപേക്ഷ അയക്കാൻ ഒരുങ്ങുന്നു. പിന്നീട് നടക്കുന്ന രസകരമായ മുഹൂർത്തങ്ങൾ എന്തെന്നറിയാൻ കാണുക…
ആർ. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഹാസ്യ പരമ്പരയാണ് ഉപ്പും മുളകും. സുരേഷ് ബാബു, അഫ്സൽ കരുനാഗപ്പള്ളി, ശ്രീരാഗ് ആർ നമ്പ്യാർ എന്നിവരാണ് രചന നിർവഹിക്കുന്നത്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8 മണിക്കാണ് സംപ്രേഷണം ചെയ്തത് വരുന്നത്.
ബാലചന്ദ്രൻ അഥവാ നമ്മുടെ സ്വന്തം ബാലു ഭാര്യ നീലിമ നാല് മക്കളായ മുടിയൻ, ലച്ചു, കേശു, കാന്താരി ശിവാനി എന്നിവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ഈ ഹാസ്യപരമ്പര . ബാലുവിൻറെ സഹോദരൻ സുരേന്ദ്രൻ,ശങ്കരണ്ണന്റെ മകൾ രമയും, നീലിമയുടെ മാതാപിതാക്കൾ കുട്ടൻപിള്ളയും, ഭവാനിയമ്മയും, ബാലുവിൻറെ ഉറ്റ സുഹൃത്തും അയൽവാസിയുമായ ഭാസിയും ഇവരുടെ വീട്ടിലെ സന്ദർശകരാണ് .
Recent comments