അങ്ങനെ ഏഷ്യാനെറ്റിനെയും കടന്നു…!

By Unni Krishnan

November 02, 2017

സംപ്രേഷണമാരംഭിച്ച് രണ്ടര വർഷമേ ആയിട്ടുള്ളെങ്കിലും ഫ്‌ളവേഴ്‌സ് ജനപ്രീതിയിൽ കേരളത്തിൽ ഒന്നാമതാണെന്നതിന് ഇതാ പുതിയൊരു സാക്ഷ്യ പത്രം. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ പേർ കാണുന്നതും, ഏറ്റവും വൈറലാകുന്നതും ഫ്‌ളവേഴ്‌സിന്റെ പരിപാടികളാണെന്നതിനോടൊപ്പം യുവജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ ഫേസ്ബുക്ക് പേജ് ലൈക്കിൽ ഈ ചുരുങ്ങിയ നാളുകൾ കൊണ്ടു തന്നെ ഫ്‌ളവേഴ്‌സ് 20 വർഷം പാരമ്പര്യമുള്ള ഏഷ്യാനെറ്റിനെ പിന്തള്ളി മുന്നിലെത്തിയതാണ് ഏറ്റവും പുതിയ വിശേഷം. 14,20,000 ലൈക്കുകളുമായി മുന്നിൽ നിന്നിരുന്ന ഏഷ്യാനെറ്റിന് 14,21,000+ ലധികം ലൈക്കുകളുമായി ഫ്‌ളവേഴ്‌സ് പിന്നിലാക്കി.

11/2/2017 – 2/11/2017

കഴിഞ്ഞ 8 മാസത്തിനുള്ളിൽ ലൈക്കുകളുടെ എണ്ണത്തിൽ ഫ്‌ളവേഴ്‌സിന് ഇരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായത്. 2017 ഫെബ്രുവരി 11 ന് ഫ്‌ളവേഴ്‌സിന്റെ പേജ് ലൈക്കുകളുടെ എണ്ണം 5,82,800 ആയിരുന്നു. ഈ സമയത്ത് ഏഷ്യാനെറ്റിന്റെ 13,50,000 ത്തിന് മുകളിലായിരുന്നു. മഴവിൽ മനോരമയ്ക്ക് 18,50,000 ത്തിന് മുകളിലും.

ഫെബ്രുവരി കഴിഞ്ഞ് 8 മാസങ്ങൾ പിന്നിട്ടപ്പോൾ ഫ്‌ളവേഴ്‌സ് 14,21,600 ലൈക്കുകളുമായി ഏകദേശം 200 ശതമാനം വർദ്ധനവോടെ ഏഷ്യാനെറ്റിനെ മറികടന്നു. മാത്രമല്ല ഒരാഴ്ചയിലെ പോസ്റ്റുകൾ പ്രേക്ഷകർ കാണുന്നതിന്റെ തോത് ഫ്‌ളവേഴ്‌സിന്റേത് 195.3 K ആണെങ്കിൽ ഏഷ്യാനെറ്റിന്റേത് 11.5 K യും മഴവിൽ മനോരമയുടേത് 20 K യും മാത്രമാണ്.

എന്റെർടെയിൻമെന്റ് വിഭാഗത്തിൽ മറ്റുള്ള ചാനലുകളെല്ലാം ഇതിലും ഒരുപാട് പുറകിലാണ്. പ്രേക്ഷക പ്രീതിയിൽ യുവാക്കളുടെ ഇടയിലും ഫ്‌ളവേഴ്‌സ് ഒരു തരംഗമായി മാറുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ വർദ്ധനവ്. ഫേസ്ബുക്ക് പോലെ തന്നെ യൂട്യൂബി ലും ഉപ്പും മുളകും , കോമഡി ഉത്സവം, കോമഡി സൂപ്പർ നൈറ്റുപോലെയുള്ള പരിപാടികൾ പലപ്പോഴും യൂട്യൂബ് ട്രെന്റിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.