സംപ്രേഷണമാരംഭിച്ച് രണ്ടര വർഷമേ ആയിട്ടുള്ളെങ്കിലും ഫ്ളവേഴ്സ് ജനപ്രീതിയിൽ കേരളത്തിൽ ഒന്നാമതാണെന്നതിന് ഇതാ പുതിയൊരു സാക്ഷ്യ പത്രം.
സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ പേർ കാണുന്നതും, ഏറ്റവും വൈറലാകുന്നതും ഫ്ളവേഴ്സിന്റെ പരിപാടികളാണെന്നതിനോടൊപ്പം യുവജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ ഫേസ്ബുക്ക് പേജ് ലൈക്കിൽ ഈ ചുരുങ്ങിയ നാളുകൾ കൊണ്ടു തന്നെ ഫ്ളവേഴ്സ് 20 വർഷം പാരമ്പര്യമുള്ള ഏഷ്യാനെറ്റിനെ പിന്തള്ളി മുന്നിലെത്തിയതാണ് ഏറ്റവും പുതിയ വിശേഷം. 14,20,000 ലൈക്കുകളുമായി മുന്നിൽ നിന്നിരുന്ന ഏഷ്യാനെറ്റിന് 14,21,000+ ലധികം ലൈക്കുകളുമായി ഫ്ളവേഴ്സ് പിന്നിലാക്കി.
11/2/2017 – 2/11/2017
കഴിഞ്ഞ 8 മാസത്തിനുള്ളിൽ ലൈക്കുകളുടെ എണ്ണത്തിൽ ഫ്ളവേഴ്സിന് ഇരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായത്.
2017 ഫെബ്രുവരി 11 ന് ഫ്ളവേഴ്സിന്റെ പേജ് ലൈക്കുകളുടെ എണ്ണം 5,82,800 ആയിരുന്നു. ഈ സമയത്ത് ഏഷ്യാനെറ്റിന്റെ 13,50,000 ത്തിന് മുകളിലായിരുന്നു. മഴവിൽ മനോരമയ്ക്ക് 18,50,000 ത്തിന് മുകളിലും.
ഫെബ്രുവരി കഴിഞ്ഞ് 8 മാസങ്ങൾ പിന്നിട്ടപ്പോൾ ഫ്ളവേഴ്സ് 14,21,600 ലൈക്കുകളുമായി ഏകദേശം 200 ശതമാനം വർദ്ധനവോടെ ഏഷ്യാനെറ്റിനെ മറികടന്നു. മാത്രമല്ല ഒരാഴ്ചയിലെ പോസ്റ്റുകൾ പ്രേക്ഷകർ കാണുന്നതിന്റെ തോത് ഫ്ളവേഴ്സിന്റേത് 195.3 K ആണെങ്കിൽ ഏഷ്യാനെറ്റിന്റേത് 11.5 K യും മഴവിൽ മനോരമയുടേത് 20 K യും മാത്രമാണ്.
എന്റെർടെയിൻമെന്റ് വിഭാഗത്തിൽ മറ്റുള്ള ചാനലുകളെല്ലാം ഇതിലും ഒരുപാട് പുറകിലാണ്. പ്രേക്ഷക പ്രീതിയിൽ യുവാക്കളുടെ ഇടയിലും ഫ്ളവേഴ്സ് ഒരു തരംഗമായി മാറുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ വർദ്ധനവ്. ഫേസ്ബുക്ക് പോലെ തന്നെ യൂട്യൂബി ലും ഉപ്പും മുളകും , കോമഡി ഉത്സവം, കോമഡി സൂപ്പർ നൈറ്റുപോലെയുള്ള പരിപാടികൾ പലപ്പോഴും യൂട്യൂബ് ട്രെന്റിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
Recent comments