പുതിയ താരോദയങ്ങളുടെ പുരസ്കാര രാവ്…
തലസ്ഥാന നഗരിയിലെ അടച്ചിട്ട അകത്തളങ്ങളില്‍ നിന്നും തലശ്ശേരിയിലെ ജനസാഗരത്തിന് മുന്നിലേക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ തിളക്കമെത്തിയപ്പോള് മലയാളികാണാന് കാത്തിരുന്ന പുതുമകള്‍ നിരവധി.
നായക സങ്കല്പങ്ങള്ക്കപ്പുറം പുതിയ താരോദയങ്ങള്‍ക്ക് ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡുകള്‍ വേദിയൊരുക്കിയപ്പോള്‍ തലശ്ശേരി മുനിസിപ്പല്‍ മൈതാനം നിറഞ്ഞുകവിഞ്ഞ ജനാവലി ആ ധന്യനിമിഷങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചു.
മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം കമ്മട്ടിപാടത്തിലെ ഗംഗയുടെ കരുത്തിലൂടെ സ്വന്തമാക്കിയ വിനായകന് വേദിയിലെത്തിയപ്പോള്‍ തലശ്ശേരിയിലെ കടല്‍ത്തീരത്ത് മാത്രമല്ല മൈതാനത്തെ ജനസാഗരത്തില്‍ കൈയ്യടിയുടെ കടലിരമ്പി. പുരസ്കാരം ഏറ്റുവാങ്ങിയശേഷം വിനായകന്
അക്ഷരാര്‍ത്ഥത്തില്‍ വേദിയില്‍ അങ്ങോളമിങ്ങോളം നിറഞ്ഞാടി. പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ മലയാള സിനിമയിലെ പ്രതിഭകള്‍ മാത്രമല്ല പാട്ടും നൃത്തവും ഹാസ്യരൂപങ്ങളുമായി പ്രിയതാരങ്ങളും ഇഷ്ടഗായകരും
തലശ്ശേരിയിലെ ജനസാഗര തീരത്തെ ജനകീയ അവാര്ഡ്സമര്പ്പണ വേദിയെ
ഓരോ നിമിഷവും അവിസ്മരണീയമാക്കി.
കാത്തിരിക്കുക… ഫ്ളവേഴ്സിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയുടെ ആവേശവും
ആഹ്ലാദവും നിറഞ്ഞ സംപ്രേഷണ നിമിഷങ്ങള്‍ക്കായി…
കേരള സ്റ്റേറ്റ് ഫിലിം അവാർഡ്സ് 2016 | ഒക്ടോബർ 1 ഞായർ വൈകുന്നേരം 05.00 മുതൽ
Recent comments