Comedy

അപ്പനി രവിയും ഷെറിലും പൊളിച്ചടുക്കിയ കോമഡി സൂപ്പർ നൈറ്റ് ജിമിക്കി കമ്മൽ

By Sagar Madhu

September 27, 2017

കുട്ടിക്കാലത്ത് നമ്മളൊക്കെ പാടി നടന്നിരുന്ന ‘നിന്റമ്മേടെ ജിമിക്കി കമ്മൽ’ ഗാനം ‘വെളിപാടിന്റെ പുസ്തകത്തിലൂടെ ഷാൻ റഹ്‌മാനും വിനീത് ശ്രീനിവാസനും ചേർന്ന് റിക്രിയേറ്റ് ചെയ്തപ്പോൾ ഇന്ന് മലയാളികൾക്കൊപ്പം മറ്റു രാജ്യത്തുള്ളവരും ഏറ്റെടുത്ത് ഗാനം ഉണ്ടാക്കിയ തരംഗം ഇനിയും അവസാനിക്കുന്നില്ല. ചിത്രത്തിലെ ഗാനരംഗത്തേക്കാൾ കൂടുതൽ ഗാനത്തോടൊപ്പം ചുവടുവെയ്ക്കുന്ന ഡാൻസുകൾ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

തിരുവനന്തപുരത്തെ ഇന്ത്യൻ സ്‌കൂൾ ഓഫ് കോമേഴ്‌സിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നൊരുക്കിയ ജിമ്മിക്കി ഡാൻസ് ആയിരുന്നു  അതിൽ ഏറ്റവും ശ്രദ്ധേയമായത്. ആ ഒറ്റ വീഡിയോയിലൂടെ ‘ഷെറില്‍ ജി കടവൻ’ എന്ന അധ്യാപകയും ലോകപ്രശസ്തയായി.

ജിമിക്കി കമ്മൽ ഗാനത്തിന് ചിത്രത്തിൽ ചുവടുവെച്ചിരിക്കുന്നത് അപ്പനി രവിയെന്ന നമ്മുടെ സ്വന്തം ശരത് കുമാറാണ്. കോമഡി സൂപ്പർ നൈറ്റിൽ അപ്പാനി രവിക്കൊപ്പം ചിത്രത്തിന്റെ സംഗീത സംവിധായകൻ ഷാൻ റഹ്‌മാനും ചിത്രത്തിന്റെ പ്രൊമോഷനായി വന്നപ്പോൾ ജിമ്മിക്കി ഡാൻസിലൂടെ വൈറൽ ആയ ആലപ്പുഴ ജില്ലയിലെ ചേർത്തലക്കാരി ഷെറിലിനെയും അവരോടൊപ്പം ഒരു ഫ്ലോറിൽ കൊണ്ടുവരാൻ ഫ്‌ളവേഴ്‌സ് മറന്നില്ല. ജിമിക്കി കമ്മലിന്റെ ഒർജിനൽ വേർഷൻ അപ്പാനി ശരത്തും. വൈറൽ വേർഷൻ ഷെറിലും കോമഡി സൂപ്പർ നൈറ്റ് വേദിയിൽ ഒന്നിച്ചെത്തിയപ്പോൾ രണ്ടുപേരെയും ചേർത്ത് ജിമിക്കി കമ്മലിന് ചുവടുവെപ്പിക്കാൻ സംവിധായകൻ മറന്നില്ല. ഇരുവരും ചേർന്നുള്ള ജിമിക്കി ഡാൻസ് ആണ് ഇന്ന് സോഷ്യൽ മീഡയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ഈ വീഡിയോക്ക് 1 മണിക്കൂറിനുള്ളിൽ തന്നെ രണ്ട് ലക്ഷത്തിലത്തിലധികം ആളുകൾ കണ്ടു എന്നതാണ് ശ്രദ്ധേയം.