ഫ്ളവേഴ്സിന്റെ ആരാമത്തെ കൂടുതല്‍ വര്‍ണാഭവും സുഗന്ധപൂരിതവുമാക്കാന്‍ ‘മലര്‍വാടി’ എത്തുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7 നാണ് മലര്‍വാടി ഫ്ളവേഴ്സില്‍ സംപ്രേഷണം ചെയ്യുന്നത്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവുംകൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച സുധീഷ് ശങ്കര്‍- ദിനേശ് പള്ളത്ത് കൂട്ടുകെട്ടില്‍ വിരിയുന്ന ‘മലര്‍വാടി’, ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന കുടുംബ ബന്ധങ്ങളുടെ ശക്തമായ ദൃശ്യാവിഷ്കാരമാണ് . സാധാരണക്കാരുടെ വികാരവിചാരങ്ങളെ കഥാസന്ദര്‍ഭങ്ങളാക്കി മലയാളികളുടെ മനംകവര്‍ന്ന നോവലിസ്റ്റ് ജോയ്സിയുടെ കഥയെ ആസ്പദമാക്കിയാണ് ‘ മലര്‍വാടി’ ഒരുക്കുന്നത്. ‘ടെസ്സ’ ക്രിയേഷന്റെ ബാനറില്‍ സിബി ചാവറയും ലതിക സിബി ചാവറയും നിര്‍മ്മിക്കുന്ന ‘മലര്‍വാടി’ പുഞ്ചിരികൊണ്ട് കണ്ണീരൊപ്പിയ, സ്നേഹത്താല്‍ സാന്ത്വനമേകിയ ‘തേന്മൊഴി’ യെന്ന സാധാരണ സ്ത്രീയുടെ കഥപറയുന്നു. ഫ്ളവേഴ്സിന്റെ ഒരോ പരമ്പരകളും പ്രേക്ഷകര്‍ക്ക് കണ്ണിന് കുളിരേകുന്ന ദൃശ്യവിസ്മയങ്ങളാണ്.
കുടുംബ ബന്ധങ്ങള്‍ക്കും സാമൂഹിക സദാചാരങ്ങള്ക്കുമൊപ്പം സഞ്ചരിക്കുന്ന കഥാമുഹൂര്‍ത്തങ്ങളുള്ള പരമ്പരകള്‍ സാധാരണ കണ്ണീര് സീരിയലുകളില്‍ നിന്നും വേറിട്ട് നില്ക്കുന്നവയുമാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ‘എന്റെ മാനസപുത്രി ‘ തുടങ്ങി നിരവധി സീരിയലുകള്‍ മലയാളിക്ക് സമ്മാനിച്ചവരാണ് സുധീഷ് ശങ്കര്‍-ദിനേശ് പള്ളത്ത് കൂട്ടുകെട്ട്. ‘ചിലനേരങ്ങളില്‍ ചില മനുഷ്യര്‍’, ‘അര്‍ദ്ധചന്ദ്രന്റെ രാത്രി’, ‘സ്നേഹതീരം’, ‘കുഞ്ചിയമ്മയ്ക്കഞ്ചു മക്കള്‍’, ‘പ്രണയം’, ‘നുണച്ചിപ്പാറു’ തുടങ്ങി അമൃത ടി.വി, സൂര്യ ടി.വി എന്നീ ചാനലുകളിലും ഒട്ടേറെ ഹിറ്റുകളൊരുക്കി ഈ കൂട്ടുകെട്ട് . ദിലീപിനെ നായകനാക്കി ‘വില്ലാളിവീരന്‍’ എന്നചലച്ചിത്രവും സുധീഷ് ശങ്കറും ദിനേശ് പള്ളത്തും മലയാളിക്ക് സമ്മാനിച്ചു. നൊമ്പരങ്ങളുടെ തീച്ചൂളയില്‍നിന്ന് സഹനത്തിന്റെ കരുത്തുമായെത്തുന്ന പെണ്മുഖം തേന്മൊഴിയെ മലര്‍വാടിയില്‍ അവതരിപ്പിക്കുന്നത് മോനിഷയാണ്.
കുമരകം രഘുനാഥ് സുധി ഇന്ദ്രന്, പയ്യന്നൂര്‍ മുരളി, മഹേഷ്, പ്രഭ ശങ്കര്‍ എന്നീ ടെലിവിഷന്‍ രംഗത്തെ പ്രശസ്തരാണ് മറ്റ് കഥാപാത്രങ്ങള്‍ക്ക് മിഴിവേകുന്നത്. സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ കനിവും കാരുണ്യവും കൈയൊഴിഞ്ഞ്, ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന തേന്മൊഴിയെ നിങ്ങള്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെടും… തീര്‍ച്ച.
ഇന്നുമുതല്‍ ഫ്ളവേഴ്സിലൂടെ രാത്രി 7 മണിക്ക് നിങ്ങളുടെ സ്വീകരണ മുറികളിലേക്കെത്തുന്നു. പുതിയപരമ്പര ‘മലര്‍വാടി’…

Recent comments