CSN

മഞ്ജു വാര്യർ വരുമ്പോൾ…

By vishnu

September 24, 2017

സിനിമയിലേക്കുള്ള തിരിച്ചുവരവിലും ടെലിവിഷൻ പ്രൊമോഷന്റെ സാദ്ധ്യതകൾ തിരിച്ചറിയുകയും, അതിനനുസരിച്ച് ഏതു രൂപവും ഭാവവും സ്വീകരിക്കുകയും, അതിനനുസരിച്ച് ഏതുരൂപവും ഭാവവും സ്വീകരിക്കാൻ മടികാണിക്കാത്ത നടിമാരുടെ നിരയിൽ ആർക്കും അനുകരിക്കാവുന്ന ഒരു ഉദാഹരണമാണ് മഞ്ജുവാര്യർ…

റോഷൻ ആൻഡ്രൂസ് ചിത്രം ഹൗ ഓൾഡ് ആർ യുവിലൂടെ മടങ്ങിവന്നപ്പോഴും ആ ചിത്രത്തിന്റെ ടെലിവിഷൻഷോകളിലെല്ലാം സജീവമായിരുന്നു അവർ. ചിത്രം വിജയം നേടിയപ്പോൾ നായികയുടെ ഈ മാധ്യമ സഹകരണം മാധ്യമപ്രവർത്തകർ മാത്രമല്ല ചിത്രത്തിന്റെ അണിയറ പ്രവർത്തകരും എടുത്തു പറഞ്ഞിരുന്നു. പിന്നീട്….വേട്ട, കരിങ്കുന്നം സിക്‌സസ്, കെയർ ഓഫ് സൈറാ ബാനു, എന്നീ ചിത്രങ്ങൾ പുറത്തിറങ്ങിയപ്പോഴും ഒരു ചാനലുകാരെയും ഒഴിവാക്കാതെ മഞ്ജുവാര്യർ മാധ്യമ സൗഹൃദത്തിന്റെ മികച്ച ഉദാഹരണമായി നമ്മുടെ വിരുന്നുമുറികളിലെത്തി ഇപ്പോഴിതാ…ഉദാഹരണം സുജാതയിലൂടെ ഫ്ളവേഴ്‌സിന്റെ കോമഡി സൂപ്പർ നൈറ്റിന്റെ നർമ്മ വേദിയിൽ മഞ്ജു വരുമ്പോൾ കർമ്മരംഗത്തെ നായികാ കഥാപാത്രത്തിന്റെ അതേ വേഷത്തിലെത്തുമ്പോൾ നമുക്ക് കരുതിവെച്ചിരിക്കുന്നത് കണ്ടു തന്നെ അറിയണം.

സുജാത എന്ന കഥാപാത്ത്രതിന്റെ അതേ നിറം മങ്ങിയ വേഷത്തിലും മേയ്ക്കപ്പുകളില്ലാത്ത മുഖശ്രീയും കോമഡിയുടെ കൊട്ടാരമുറ്റത്തെ വർണ്ണ വെളിച്ചങ്ങൾക്ക് മുന്നിൽഒട്ടും മങ്ങാത്ത താരമായി നിറഞ്ഞു നിൽക്കുകയാണ് മഞ്ജു.

സുരാജിന്റെയും, മഞ്ജുവിന്റെയും, തിരോന്തോരം ഭാഷയിലെ സംഭാഷണവും, അശ്വതിയും, മഞ്ജുവിും തമ്മിലുള്ള നർമ്മ സല്ലാപവുമെല്ലാം പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരനുഭവമാകുമെന്ന് ഉറപ്പ്.

കോമഡി സൂപ്പർ നൈറ്റിലെ താരങ്ങളുടെ മിന്നുന്ന പ്രകടനങ്ങളിൽ സ്വയം മറന്ന് ചിരിക്കുന്ന മഞ്ജുവിന് നമുക്ക് ഈ പ്രേഗ്രാം പ്രമോയിൽ കാണാം. …മഞ്ജു ഇങ്ങനെ ചിരിക്കുമ്പോൾ മലയാളികളുടെ കാര്യം പിന്നെ പറയണോ….