Comedy

Comedy Utsavam Flowers Episode 16

By vishnu

June 15, 2017

കോമഡി ഉത്സവം – episode 16

എത്ര ആവർത്തിച്ച് കണ്ടാലും മതിവരാത്ത ഒരു പ്രോഗ്രാം .മിഥുൻ എന്ന അവതാരകന്റെ അവതരണവും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയും എന്നും മികവ് നിലനിർത്തുന്നു .

ജഡ്ജസായി മലയാള സിനിമയുടെ പ്രിയ ഹാസ്യ താരം ടിനിടോമും , പൊക്കക്കുറവാണ് തന്റെ പോക്കമെന്ന് തെളിയിച്ച് ഗിന്നസ് ബുക്കിൽ കേറിയ താരം ഗിന്നസ് പക്രുവും , മലയാളികളുടെ പ്രിയ നായിക ശ്രിന്ദയും .

മിമിക്രി കോംപെറ്റീഷനിൽ രമേശ് പിഷാരടി , മണിയൻപിള്ള രാജു , സുരേഷ് കൃഷ്‌ണ , മാമുക്കോയ , ജയറാം എന്നിവരെ അനുകരിച്ച് വിനോദ് മുണ്ടക്കയവും . ദുൽഖർ , പൃഥ്വിരാജ് , സൗബിൻ , ശശി കലിംഗ , ഷൈജു ദാമോദരൻ എന്നിവരെ അനുകരിച്ച് സുനിലും .

സ്പെഷ്യൽ പെർഫോമൻസിൽ ലൈവ് വോക്കൽ എക്വിപ്പ്മെന്റ് ആൻഡ് ഇൻസ്ട്രുമെന്റൽ സൗണ്ടും , കാർഡ് മാജിക്കും അവതരിപ്പിച്ച് പ്രതിഞ്ജൻ .

പൃഥ്വിരാജ് , മമ്മൂട്ടി , വിനയ് ഫോർട്ട് , ബാലകൃഷ്ണപിള്ള എന്നിവരുടെ ഇന്റർവ്യൂ വോയിസും കൂടാതെ രാഷ്ട്രീയനേതാക്കൾ പൂമരം പാട്ട് പാടിയാൽ എങ്ങനെയിരിക്കുമെന്നും അനുകരിച്ച ശരത് .

ചിത്രകല ,ഉപകരണസംഗീതം , ശില്പകല , മിമിക്രി , ഗാനാലാപനം എന്നീ അഞ്ച് കലകൾ ഒരേ സമയം അവതരിപ്പിച്ച് വേദി കീഴടക്കുന്ന സാബു ആലക്കുഴ .