ശ്രീകണ്ഠൻ നായർ ഷോ – എപ്പിസോഡ് 34
മലയാളികളെ കണ്ണീരണിയിച്ച് പോയവരുടെ ഓർമയ്ക്കായ്
ഈ ഓണത്തിന് ഇവർ ഉണ്ടായിരുന്നെങ്കിൽ …………….

ഒരോണക്കാലം കൂടി കടന്നുവരുമ്പോൾ നമുക്ക് നഷ്ടപ്പെട്ടത് പ്രതിഭയുള്ള ഒരുപിടി കലാകാരന്മാരെയാണ്
മലയാളികൾക് വിങ്ങലോടെയല്ലാതെ ഈ പേരുകൾ പറയാൻ സാധിക്കില്ല .
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും സ്ക്രീനിലും അതിനു പുറകിലും നമ്മെ വിസ്മയിപ്പിച്ച പ്രിയപ്പെട്ടവരുടെ ഓർമകളുമായി അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും ശ്രീകണ്ഠൻ നായർ ഷോയിൽ

കാവാലം നാരായണ പ്പണിക്കരുടെ സഹോദരൻ പ്രൊ.പി .വേലായുധ പ്പ ണിക്കർ , ഒ .ൻ .വി കുറുപ്പിന്റെ മകൻ രാജീവ് ഒ .ൻ .വി , കലാഭവൻ മണിയുടെ സഹോദരൻ ആർ .എൽ .വി രാമകൃഷ്ണൻ , ക്യാമറാമാൻ ആനന്ദകുട്ടന്റെ ഭാര്യ ഗീത ആനന്ദക്കുട്ടൻ , നടി കൽപ്പനയുടെ സുഹൃത്ത് ബാബു നാരായണൻ , വി .ഡി .രാജപ്പന്റെ ഭാര്യ സുലോചന. ടി ,ഡബ്ബിങ് ആർട്ടിസ്റ്റായിരുന്ന വക്കം മോഹന്റെ സുഹൃത്ത് ആറ്റുകാൽ തമ്പി , കൊല്ലം ജി .കെ . പിള്ളയുടെ ഭാര്യ മാധവിക്കുട്ടി അമ്മ ,അക്ബർ കക്കട്ടിലിന്റെ സുഹൃത്ത് സമദ് , സംവിധായകൻ സജി പരവൂരിന്റെ ഭാര്യ ശ്രീദേവി സജി , സംവിധായകൻ ശശി ശങ്കറിന്റെ സഹായി കെ .എം .സ ജയൻ , വി .ആർ .ഗോപാലകൃഷ്ണന്റെ സുഹൃത്ത് ഹരി അമരവിള , സംവിധായകൻ രാജേഷ് പിള്ളയുടെ സഹായി മനു അശോകൻ , കൊല്ലം ജി .കെ .പിള്ളയുടെ മകൾ എം .കെ .ജയശ്രീ , വി .ഡി .രാജപ്പന്റെ മകൻ രാജേഷ് രാജപ്പൻ , സജി പരവൂരിന്റെ മകൻ അനന്തൻ .എസ് .ദേവ് , കൊല്ലം ജി .കെ. പിള്ളയുടെ കൊച്ചുമകൻ അനന്തകൃഷ്ണൻ .ആർ , കലാഭവൻ മണിയുടെ സഹോദരന്റെ മകൻ കെ .വി .സിനേഷ് , ഛായാഗ്രാഹകൻ ആനന്ദകുട്ടന്റെ ഭാര്യാ സഹോദരൻ ജി .ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുക്കുന്നു .

മലയാളത്തിന് തീരാനഷ്ടം സമ്മാനിച്ച് പോയവരുടെ ഓർമ്മകൾ ഒരിക്കൽക്കൂടി ഈ സംവാദവേദിയിൽ ചർച്ചചെയ്യപ്പെടുന്നു !!!!!!
Recent comments