ശ്രീകണ്ഠൻ നായർ ഷോ – എപ്പിസോഡ് 49
സ്ത്രീകൾ സുരക്ഷിതരോ ?!!
സമകാലിക പ്രസക്തിയുള്ള വിഷയവുമായി ശ്രീകണ്ഠൻനായരെത്തുന്നു .
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഈ എപ്പിസോഡിൽ ചർച്ചചെയ്യുന്നു.
ദൃശ്യമാധ്യമങ്ങൾ നിറഞ്ഞുനിൽക്കുമ്പോഴും പലവാർത്തകളും ശ്രദ്ധിക്കപ്പെടാതെ പോവുന്നതിന് കാരണമെന്ത് ??

പെരുമ്പാവൂരിലെ ജിഷയുടെ അമ്മ രാജേശ്വരി,റെയ്സിംഗ് ഔവർ വോയ്സ് ഫൌണ്ടേഷൻ പ്രതിനിധി സ്മിതാ നായിക് , പീഡനത്തിനിരയായി മരണപ്പെട്ട ശാരിയുടെ അച്ഛൻ സുരേന്ദ്രൻ , പ്രവാസി മലയാളി വീട്ടമ്മ മേരി തോമസ് പോൾ , ഷീ ടാക്സി ഡ്രൈവർ മേരി ജോർജ് , മാധ്യമ പ്രവർത്തക ഗീത ബക്ഷി , സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ .തോമസ് മാളിയേക്കൽ , സാമൂഹ്യ പ്രവർത്തക ധന്യ രാമാൻ ,റിട്ടയേർഡ് വനിതാ സി .ഐ പി .വി .മോളിക്കുട്ടി , സീനിയർ എസ്തെറ്റിഷ്യൻ ജോമോൾ ബി .എം , ഭവൻസ് സ്കൂൾ നൃത്താധ്യാപിക കലാമണ്ഡലം ബീന, അഭിഭാഷകൻ കല്ലൂർ കൈലാസ് നാഥ് , വീട്ടമ്മയായ വിജയലക്ഷ്മി , പീപ്പിൾസ് ലീഗൽ വെൽഫെയർ ഫോറം വൈസ് പ്രസിഡന്റ് രാധിക രാജേന്ദ്രൻ എന്നിവർ പങ്കെടുക്കുന്നു

ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങൾക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ശ്രീകണ്ഠൻ നായർ ഷോ !!
Recent comments