Comedy Utsavam – Episode 31

By vishnu

June 13, 2017

കോമഡി ഉത്സവം – എപ്പിസോഡ് 31

എത്ര കണ്ടാലും ബോറടിക്കാത്ത ഒരു പ്രോഗ്രാം . മിഥുന്റെ അവതരണവും മത്സരാർത്ഥികളെ പ്രോത്സാപ്പിക്കുന്ന രീതിയും എന്നും മികവോടെ നിലനിർത്തുന്നു .

ജഡ്ജസായി മലയാള സിനിമയുടെ പ്രിയ താരവും അതിലുമുപരി ഒന്നാന്തരം മിമിക്രി ആർട്ടിസ്റ്റുമായ ടിനി ടോം , കലാഭവനിലൂടെ മലയാള സിനിമയിൽ വന്ന് ഹ്യൂമർ റോൾ അസ്സലായി ചെയ്തുകൊണ്ടിരിക്കുന്ന ബിജുക്കുട്ടൻ ,കലാഭവനിലൂടെ  വന്ന് മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട നടൻ കലാഭവൻ പ്രജോദ് .

ദുബായിലെ ഫീനിക്സ് ടീമിൽ നിന്നും സിനിമ താരമായ വിനായകൻ , പദ്മജ വേണുഗോപാൽ , കെ .ആർ.ഗൗരിയമ്മ എന്നിവരുടെ ശബ്‍ദം അനുകരിച്ച് ഷാജി മുക്കോല.

ഫോർമർ പ്രെസിഡന്റായ എ .പി .ജെ .അബ്ദുൽ കാലം,സിനിമ താരങ്ങളായ കാലകേയൻ , ഹൃതിക് റോഷൻ എന്നിവരുടെ ശബ്ദം അനുകരിച്ചും കൂടാതെ ചാർക്കോൾ കൊണ്ട് അതിമനോഹരമായി ജഡ്ജസിന്റെ പടം വരച്ച് അരുൺ ലാൽ കാഞ്ഞിരപ്പള്ളി .

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ ആദർശിന്റെ പുതുമനിറഞ്ഞതും മിമിക്രി ഫീൽഡിൽത്തന്നെ ആദ്യമായി ലൈവ് വോക്കൽ ഇൻസ്ട്രുമെന്റ് വെച്ച് കരോക്കെ.

മലയാളികളുടെ ഹൃദയങ്ങളിൽ എന്നും തിളങ്ങി നിൽക്കുന്ന താര സാമ്രാട്ടുകളുടെ ശബ്ദ ഭാവങ്ങളുമായി വേദി കീഴടക്കുന്ന ഹാസ്യ പ്രതിഭ അബി ചാത്തന്നൂർ.

സ്പോട്ട് ഡബ്ബിങ് റൗഡിൽ ചെമ്പൻ വിനോദിന്റെ ശബ്ദവുമായി ശ്രീരാജ് .