കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടത്തുന്ന പ്രണാമ സന്ധ്യയെന്ന ചടങ്ങിൽ പ്രഥമ മാക്ട ലെജന്റ് ഓണർ പുരസ്കാരം, മലയാള സിനിമയുടെ നടന മാണിക്യം മമ്മൂട്ടി, മലയാള സാഹിത്യത്തിന്റെ അക്ഷരമാണിക്യം MT. വാസുദേവൻ നായർക്കു സമർപ്പിക്കുന്നു..!!
മോഹന്‍ലാലും മമ്മൂട്ടിയും അടക്കം മലയാളസിനിമാ രംഗത്തെ അഭിനേതാക്കളും ,ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.
ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ബിച്ചു തിരുമല, ഐവി ശശി, അരോമ മണി, ശ്യാം, ത്യാഗരാജന് മാസ്റ്റര്‍, നടരാജന്, രാധാകൃഷ്ണന്, പത്മനാഭന് എന്നിവര്‍ക്ക് ഗുരുപൂജ സമര്‍പ്പണവും, കഴിഞ്ഞ വര്‍ഷത്തെ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങും ഒപ്പം നടക്കും.
കേരള സ്റ്റേറ്റ് ഫിലിം അവാർഡ്സ് 2016 | ഒക്ടോബർ 1 ഞായർ വൈകുന്നേരം 05.30 മുതൽ
Recent comments