പതിമൂന്ന് വര്‍ഷത്തെ ലിവിംഗ് ടുഗതര്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് കമല്‍ഹസന്റെ പ്രതികരണം എത്തി. ആരേയും കുറ്റപ്പെടുത്താതെയാണ് കമലിന്റെ പ്രതികരണം. ഗൗതമിയ്ക്കും മകള്‍ക്കും സന്തോഷം തരുന്ന എല്ലാ കാര്യത്തിലും ഞാന്‍ സന്തോഷവാനാണ്. അക്കാര്യത്തില്‍ എന്റെ വികാരങ്ങള്‍ക്കല്ല വില. എന്തായാലും ഇരുവരും സന്തോഷവതികളായിരിക്കുക. അവര്‍ക്ക് എല്ലാ ആശംസകളും. എന്ത് ആവശ്യങ്ങള്‍ക്കും അവര്‍ക്കൊപ്പം ഞാനുണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യമുള്ള അച്ഛനാണ് ഞാന്‍. ശ്രുതി, അക്ഷര, സുബ്ബുലക്ഷ്മി(ഗൗതമിയുടെ മകള്‍) എന്നീ മൂന്നു മക്കളാല്‍ അനുഗ്രഹീതനാണ് ഞാന്‍. എന്നും കമല്‍ പറഞ്ഞു.

Recent comments