Entertainment

റിമിടോമിയ്ക്ക് വീട്ടമ്മയുടെ വക്കീല്‍ നോട്ടീസ്

By veena hari

November 02, 2016

ഗാനമേളയ്ക്കിടെ സദസ്സിലിരുന്ന വീട്ടമ്മയെ അപമാനിച്ചതിന് ഗായിക റിമി ടോമിക്ക് വക്കൂല്‍ നോട്ടീസ്. തുവ്വൂര്‍ സ്വദേശിയായ വീട്ടമ്മയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിലമ്പൂര്‍ മഹോത്സവത്തിനിടെ നിലമ്പൂരിന്റെ സരിതാ നായര്‍ എന്നാണ് യുവതിയെ റിമി ഗാനമേളയ്ക്കിടെ അഭിസംബോധന ചെയ്തത്. പാട്ടിനൊപ്പം നൃത്തം ചെയ്യാനും ക്ഷണിച്ചു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് മാനസികമായി തളര്‍ത്തി എന്ന് കാണിച്ചാണ് യുവതി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.